വാനം തന്ന ദാനമേ

വാനം തന്ന ദാനമേ പാരിൽ വന്ന തിങ്കളേ
എന്റെ ജീവപാതയിൽ പൂത്തുനില്ക്കു നീ
നാഥനായി വന്നു നീ നന്മയുള്ളിൽ പാകി നീ
എന്റെ പ്രാണനായകാ സ്നേഹമാണു നീ
പാടാം പാടാം കീർത്തനം തേടി തേറ്റി നിൻ കൃപ
അൾത്താരയിൽ ഉൾത്താരിനായ് ….ദേവാ

വാനം തന്ന ദാനമേ പാരിൽ വന്ന തിങ്കളേ
എന്റെ ജീവപാതയിൽ പൂത്തുനില്ക്കു നീ

ലോകപാപമേറ്റതും ശോകചിത്രമായതും
പിന്നെ ജീവൻ കോണ്ടതും നിത്യദീപമായതു
കേൾക്കുന്നു ഞങ്ങൾ നിൻസ്വരം
സാഗരങ്ങൾ പാടവേ
ഈ പ്രപഞ്ചനെഞ്ചിൽ നിന്നിതാ…. ദേവാ

വാനം തന്ന ദാനമേ പാരിൽ വന്ന തിങ്കളേ
എന്റെ ജീവപാതയിൽ പൂത്തുനില്ക്കു നീ

മാത്ര മാത്ര പോകവേ ദേഹി യാത്രയാകവേ
പ്രാണനിൽ പകരുമോ നിത്യശാന്തി ദൈവമേ
കാണുന്നു ഞങ്ങൾ നിൻപദം താര പൂത്തു നിൽക്കവേ
ഈ നീർത്തടത്തിലായ് സദാ …..ദേവാ

വാനം തന്ന ദാനമേ പാരിൽ വന്ന തിങ്കളേ
എന്റെ ജീവപാതയിൽ പൂത്തുനില്ക്കു നീ
നാഥനായി വന്നു നീ നന്മയുള്ളിൽ പാകി നീ
എന്റെ പ്രാണനായകാ സ്നേഹമാണു നീ
പാടാം പാടാം കീർത്തനം തേടി തേറ്റി നിൻ കൃപ
അൾത്താരയിൽ ഉൾത്താരിനായ് ….ദേവാ
വാനം തന്ന ദാനമേ പാരിൽ വന്ന തിങ്കളേ
എന്റെ ജീവപാതയിൽ പൂത്തുനില്ക്കു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanam thanna

Additional Info

Year: 
2012