നീർപളുങ്കുമിഴി ചിമ്മി

നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ
വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ
രാവിലാരുമറിയാതെ ചിറകാർന്നു വന്ന് നിനവല്ലെ
നോവുമാത്മദലമൊന്നിൽ കുറിമാനമാവുമോ
പടരുമതിഗൂഡനനവാലെ മദഗന്ധമാർന്നു ഭൂമി
ഇളകിലതിലാടിയുറനായ് ഇഴയുന്നിതെന്റെ സിരകൾ

നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ
വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ

പാതിരാവിതരുളുമീ മഴയുടെ മൃദുപത താളം
ദീരെയാ തടശലയിൽ വന്നിടറിയ കടലലയായ്
പിൻനിലാവിനലയുമായ് പിണയുമൊരനുപമ രാവിൽ
ഓരിതൾ തിരിയുമായിനി പ്രിയതാരമേ പോരുമോ
ഞൊടിയിലതിലോലമുറവായി ഒരു ശ്വേതബിന്ദു നിന്നിൽ
വിരലുമറിയാതെയിഴപാകി ഒരു ജീവതാളമുയിരിൽ

നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ
വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ

ശാഖിയിൽ പടരുമീ ലതയുടെ നവമൊരു മൗനം
മൂടുമാതളിരിലകൾ വന്നഴകിതു പൊതിയുകയായ്
നിൻ നിഴൽ തണലിൽ ഞാൻ നിറയുമൊരുടലളവാകാം
വേറിടാതെയനുയാത്രയായ് പലജന്മവും പോരുമോ
സരസ്സിലൊരഘാതലയമായി കുളിരോളമൊന്നുണർന്നു
ഇരുഹൃദയമേകഗതിയായി അതിലിന്നു മന്ദമൊഴുകി

നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ
വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerpalungu mizhichimmi

Additional Info

Year: 
2012

അനുബന്ധവർത്തമാനം