തിങ്കൾ തോളത്തോ മണ്ണിൻ മാറത്തോ
തിങ്കൾ തോളത്തോ മണ്ണിൻ മാറത്തോ കന്നി മാനേ നീ
രാവിൻ തീരത്തോ കാണാദൂരത്തോ മിഴിനീരിൻ നീ മഞ്ഞുവോ
ആടിക്കാറിൻ മൗനം കവിഞ്ഞു
താഴ്വാരങ്ങൾ മഞ്ഞിൽ മറഞ്ഞു
ചിതയായ്……. ചിതറുകയോ ദൂരേ
നിൻ ചിരികൾ ഈ വഴിയിൽ വെറുതെ
ചിതയായ് ചിതറുകയോ ദൂരേ
നിൻ ചിരികൾ ഈ വഴിയിൽ വെറുതെ
ഇടനെഞ്ചിൽ നെടുവീർപ്പിൻ കനലാഴികളായി
മൃതിയോടെ വിരൽ നീട്ടി നിഴലാം ഗീതകമായി
ഒരു മൺഗോപുരം വീണാഴുന്നു എന്റെ കണ്ണീർക്കയം തന്നിൽ
എരിയുകയായ് നീളെ നിൻ മൊഴികൾ നീ.. വരൂ ഉയിരിൽ
ഉം ഉം ഉം ഉം ഉം…………
കനവാളും പ്രിയജന്മം സ്മൃതിപേടകമായി
ശ്രുതി തേടും നദിയേതോ മരുവിൻ ഗദ്ഗദമായ്
വരൂ വെൺചാരമായ് ഞാനാറുന്നു
എന്റെ നെഞ്ചിൻ ചിതാഭൂവിൽ
ഉതറുകയോ ചാരേ നിൻ സ്മൃതികൾ
ഈ തണലിൽ നിറയേ
ചിതറുകയോ ദൂരേ നിൻ ചിരികൾ
ഈ വഴിയിൽ വെറുതെ
തിങ്കൾ തോളത്തോ മണ്ണിൻ മാറത്തോ കന്നി മാനേ നീ
രാവിൻ തീരത്തോ കാണാദൂരത്തോ മിഴിനീരിൻ നീ മഞ്ഞുവോ
മിഴിനീരിൻ നീ മഞ്ഞുവോ…….