ഒരു റോസാപ്പൂവിന്നൊളികണ്ണുള്ളിൽ

Year: 
2012
Film/album: 
Oru rosapoovin
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഒരു റോസാപ്പൂവിന്നൊളികണ്ണുള്ളിൽ,   മനസ്സിൻ മുറിവായി
അതുവാരിയെറിഞ്ഞൊരു  പൊള്ളും മഞ്ഞ്, കരളിൽ കനലായി
കരിരാവിൻ നെഞ്ചിൽ തിങ്കൾ തെല്ല്, നിറകൺ ചിരിയായി
അത് താഴ്വരയെഴുതിയ കവിതയിലാണോ,  കനകാക്ഷരമായി
ഒരു നീർമണിയായ് പുലരികളിൽ പൊന്നിതളിൽ പ്രിയതരമറവികളിൽ
ഞാനാദ്യസുഗന്ധവുമായിടകലരും രാവുകൾ പകലുകളറിയാതെ
അതിലാഴത്തിലാഴത്തിലൊരു തേൻ തുള്ളി ആറാടുവാനെൻ പുഴയാകും

ഒരു റോസാപ്പൂവിന്നൊളികണ്ണുള്ളിൽ,   മനസ്സിൻ മുറിവായി
അതുവാരിയെറിഞ്ഞൊരു  പൊള്ളും മഞ്ഞ്, കരളിൽ കനലായി

വെള്ളിൽ കിളിപാറും കാർമുകിലോരം
ഈറൻ മുടികോതും മാർഗഴി മാസം
മിന്നലായ് മിന്നലായ് കൺകളിൽ തെന്നി നീ
ഒരു മലതൻ താഴ്വരയിൽ
വീണുമറിഞ്ഞൊരു കരിവാർമുകിലിനെ
വാരിയെടുത്ത് പറന്നു കുതിക്കും
ആകാശമൊരു വെൺകുടയായി
ഒരു റോസാപ്പൂവിന്നൊളികണ്ണുള്ളിൽ   മനസ്സിൻ മുറിവായി
അതുവാരിയെറിഞ്ഞൊരു  പൊള്ളും മഞ്ഞ്

അന്തിപ്പുഴനീന്തും വെണ്മതി പോലെ
പണ്ടേ എന്നുള്ളിൽ നിന്മുഖഭിംബം
തെന്നലേ തെന്നലേ എന്നിലേ..ക്കൊന്നുവാ
കറുകവിരൽ കതിരൊളിയാൽ മോതിരമണിയും
പുലരിയിലാരുടെ കാലടിനാദത്തിലാകെയുണർന്നെൻ
ആകാശമൊരു പൊൻചിറകായി

ഒരു റോസാപ്പൂവിന്നൊളികണ്ണുള്ളിൽ   മനസ്സിൻ മുറിവായി
അതുവാരിയെറിഞ്ഞൊരു  പൊള്ളും മഞ്ഞ് കരളിൽ കനലായി
കരിരാവിൻ നെഞ്ചിൽ തിങ്കൾ തെല്ല് നിറകൺ ചിരിയായി
അത് താഴ്വരയെഴുതിയ കവിതയിലാണോ  കനകാക്ഷരമായി

ഒരു റോസാപ്പൂവിന്നൊളികണ്ണുള്ളിൽ   മനസ്സിൻ മുറിവായി
അതുവാരിയെറിഞ്ഞൊരു  പൊള്ളും മഞ്ഞ് കരളിൽ കനലായി
കരിരാവിൻ നെഞ്ചിൽ തിങ്കൾ തെല്ല് നിറകൺ ചിരിയായി
അത് താഴ്വരയെഴുതിയ കവിതയിലാണോ  കനകാക്ഷരമായി

Oru rosapoovin - Orange