മണികാന്ത് കദ്രി

Manikanth Kadri
സംഗീതം നല്കിയ ഗാനങ്ങൾ: 5

( സംഗീത സംവിധായകൻ) പ്രശസ്ത് സാക്സഫോണിസ്റ്റ് കദ്രി ഗോപാൽനാഥിന്റെ മകൻ. നിരവധി ഫ്യൂഷനുകൾ കമ്പോസ് ചെയ്തിട്ടുണ്ട്. തമിഴ് - തെലുങ്ക് - കന്നഡ സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അഞ്ഞൂറിൽ‌പ്പരം പരസ്യ ജിങ്കിളുകളും നിരവധി ഡിവോഷണൽ ആൽബങ്ങളും ചെയ്തിട്ടുണ്ട്. മലയാള സിനിമാ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത “അന്നും മഴയായിരുന്നു” എന്ന ടെലി സിനിമക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തു. ബി ഉണ്ണികൃഷ്ണന്റെ ആദ്യ സിനിമയായ “സ്മാർട്ട് സിറ്റി”യാണ് മണികാന്ത് കദ്രി ആദ്യമായി സംഗീത സംവിധാനം ചെയ്ത മലയാള സിനിമ. തുടർന്ന് ബിജു വർക്കി സംവിധാനം ചെയ്ത “ഓറഞ്ച്” എന്ന സിനിമയിൽ സംഗീത സംവിധാനം ചെയ്തു.