ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ

ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ...
തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ
മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ...

പൂവാങ്കുരുന്നിലമൂടും കുന്നിന്റെ മേലെ
തിങ്കൾതിടമ്പുയരുമ്പോൾ നീ പോയതെന്തേ
ആര്യൻ വിളയുമ്പോൾ ഇളവെയിലു മിന്നുമ്പോൾ
പറയാതെ എന്തേ നീ ഇതിലേ പോന്നൂ...

ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ...

കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ
കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ

പൂമൂടും കാവുകൾ ദൂരേ മാടുന്നതില്ലേ...
ഓളത്തിലേതോ പൂക്കൾ വീഴുന്നതില്ലേ...
ഓർമ്മയിലൊരിടവഴിയിൽ കരിയിലകൾ വീഴവേ
മിഴിയിമയിൽ എന്തിനൊരീ നീർക്കണം ചൂടീ നീ...

ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ...
തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ
മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ...
ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chakkaramaavin Kombath

Additional Info

Year: 
2011

അനുബന്ധവർത്തമാനം