ഓണവെയിൽ ഓളങ്ങളിൽ
പടിഞ്ഞാറ്റേ കുഞ്ഞാഞ്ഞ കൊളമ്പേന്ന് വന്നോടീ
പാടത്തും കടവത്തും കാഞ്ചീനെ കണ്ടില്ല
മണ്ണാറശാലയിലിന്നായില്യം നാളല്ലോ..
കാഞ്ചീടേ നാളും ആയില്യമാണല്ലോ...
പെണ്ണവിടേ പോയിട്ടില്ലല്ലോ... പിന്നെവിടെപ്പോയി
പെണ്ണവിടേ പോയിട്ടില്ലല്ലോ... പിന്നെവിടെപ്പോയി
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ (2)
നേരം പോയെന്റെ തേവരെ
കോലം പോയെന്റെ തോഴരേ..
കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ...
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ
കനവുകൾ കോരി നീ നിനവുകൾ തേവി നീ
പുലരാറായതും കാണാതെന്തേ പോണു
നനവുകളൂറിടും മധുരമൊരൊർമ്മയിൽ...
മറവിയിലോട്ട്പോയ് താനെ നിന്നു ഞാൻ
വിജനമീ വീഥിയിൽ പലകുറി നിന്നു ഞാൻ...
പ്രിയതരസൗരഭം നെഞ്ചിൽ തെന്നൽ വാരിത്തൂകി
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ
ഓളം തല്ലും കായലിൽ.. ഓടിവള്ളമെന്നെ നീ
ഒരു കളിവാക്ക്കൊണ്ടു കെട്ടിയിട്ടല്ലോ...
വാനംതേടും ചില്ലകൾ... കാറ്റിൽ ചായും വേളയിൽ
മതിമറന്നാടുവാൻ ഊഞ്ഞാലിട്ടു നീ...
ഒരു മകരരാവിൻ നെഞ്ചിൽ... നിറകതിരു ചാഞ്ഞിടുമ്പോൾ
കുളിരോടേ ചെറുകൂട്ടിൽ നമ്മൾ തമ്മിൽ... തമ്മിൽ ഒന്നായ് ചേരും
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ
ഹ ...നേരം പോയെന്റെ തേവരെ
കോലം പോയെന്റെ തോഴരേ..
കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ...
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ