താടി വയ്ക്കാൻ
താടി വയ്ക്കാൻ ആശിച്ചോരെ താടികണ്ടോ താടി
താടി വച്ചു നടക്കുന്നോരീ ഭൂമിയിലുണ്ടൊരു കോടി
താടിയങ്ങനെ നൂറു തരത്തിൽ മാനവരിൽ വേരോടി
താടിയാദ്യം വച്ചവനാര് നമുക്ക് പോകാം തേടീ
ഈ താടി പാട്ടും പാടീ
താടി വച്ചവനാരയാലും താടിക്കുണ്ടൊരു മോടീ
താടിയുള്ളോരപ്പനോടെ ഉള്ളൂ ആർക്കും പേടി
താടി വച്ചവരെല്ലാം തന്നെ മഹാനല്ലെങ്കിൽ കൂടീ
ഒട്ടുമിക്ക മഹാന്മാർക്കും നാം കണ്ടിട്ടില്ലേ താടീ
ടാഗോർ താടി.. ലിങ്കണ്‍ താടി.. കാൾമാക്സിന്റെ താടി
ഡാർവിൻ താടി.. ഓഷോ താടി.. ചെഗുവേര താടി..
തത്വചിന്ത ജനിച്ചതു നീളൻ താടികളിൽ വിരലോടി
താടിവച്ചൊരു മാമുനിയിവിടെ മാനിഷാദാ പാടി
നാടുതോറും ശൈലികൾ മാറി താടിക്കമ്പം കേറി
കഥയൊന്നുമറിഞ്ഞീടാതെ വളർന്നു പാവം താടീ
അഫ്ഗാൻ താടി ബുൾഗാൻ താടി ജപ്പാനീസ് താടി
വെല്ലും താടി എല്ലാം താടി അപ്പൂപ്പൻതാടി
താടിയങ്ങനെ നൂറുതരത്തിൽ മാനവരിൽ വേരോടീ
താടിയാദ്യം വച്ചവനാര് നമുക്ക് പോകാം തേടി
ഈ താടി പാട്ടും പാടീ