നീയില്ലാതെ ജീവിതം

നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ടാ
മറുപകുതിയിതെന്നും നീയല്ലേ
ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ
തനിച്ചാക്കിടല്ലേ ഇങ്ങനെ ..
ഞാനും നീയും ചേർന്നാൽ..
പാലും തേനും പോലെ മധുരിതമായ്..
ഇളകിയൊഴുകുമൊരു പുഴയായ് നിറയുമിവിടെ
നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ
മറുപകുതിയിതെന്നും നീയല്ലേ

നീയെന്റെയുള്ളിൽ പണ്ടേ..
കൂടൊന്നു കൂട്ടിയതല്ലേ ..
പോകാനിതെങ്ങു പോകാൻ..
ഒരു നിഴലായ് മഴയിൽ.. വെയിലിൽ
പിറകെയലയുമെന്നെ കണ്ടാലെന്തിനീ
കളളക്കോപം പൊന്നേ പിടിവഴുതണ കന്നിപ്പൂമ്മീനേ

നിന്നോടു ചെരുകയല്ലാതില്ലൊന്നും ആശിച്ചതില്ല
ദൂരേ ഒരോളം പോലെ അകലരുതേ
നിറയുമിരുളിൽ മറയരുതേ ..അരുതേ
നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണേ
മറുപകുതിയിതെന്നും നീയല്ലേ
ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ
തനിച്ചാക്കിടല്ലേ ഇങ്ങനെ ..
ഞാനും നീയും ചേർന്നാൽ..
പാലും തേനും പോലെ മധുരിതമായ്..
ഇളകിയൊഴുകുമൊരു  പുഴയായ് നിറയുമിവിടെ
നീയില്ലാതെ ജീവിതം.. വേണ്ടാ പെണ്ണേ വേണ്ടാ
മറുപകുതിയിതെന്നും നീയല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neeyillathe jeevitham

Additional Info