ഈ വെയിൽ

ഈ വെയിൽ വഴികളകലവേ...
ഒരു കൈ തരാം... തിരികെ വരൂ...
നീ തണും കവിളിലുതിരവേ...
ചിരിക്കുവാൻ തിരികേ വരൂ...
പകലും ഇരവും പതിവായ് വന്നു 
കഥകൾ പലതും പറയേ...
കളിയും ചിരിയും അകലേ മാഞ്ഞി-
തൊരുനാൾ പലനാൾ തനിയേ...

ഇരുൾ പടം പുതയ്ക്കും വാനിതി-
ലൊരേക താരമായ് ഞാനും...
ഇടം വലം നിറഞ്ഞ നിൻ മന-
മകന്നു പോയൊരാ നേരം...
തിരികേ നീ വരുമെങ്കിൽ...
ഒരു കഥ പാതിയായതെഴുതാം...
മനസ്സു നിറയുവതെല്ലാം... 
ഉൾക്കനിവായ് പകർന്നിടാം...

ഈ വെയിൽ വഴികളകലവേ...
ഒരു കൈ തരാം... തിരികെ വരൂ...
നീ തണും കവിളിലുതിരവേ...
ചിരിക്കുവാൻ തിരികേ വരൂ...
പകലും ഇരവും പതിവായ് വന്നു 
കഥകൾ പലതും പറയേ...
കളിയും ചിരിയും അകലേ മാഞ്ഞി-
തൊരുനാൾ പലനാൾ തനിയേ... 
ആ... തനിയേ... തനിയേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee veyil

Additional Info

Year: 
2019

അനുബന്ധവർത്തമാനം