അറിയുമോ കാലമേ

അറിയുമോ കാലമേ.. ഉയിര് തേടുന്ന യാത്രയാകാം
നിറയുമോ പ്രാണനിൽ  ഒളി വിടർത്തുന്ന സൂര്യനായി
തീരം തേടി ദൂരെ.. പോകും യാമമായ്  
നീറും മിഴികളോടെ.. തീയായ് പടരുവാൻ..
ഈ പുതുനിനവുമായ് സിരകളിലൊഴുകും ഏക വിചാരവുമായ്  
മൃദു സ്വനവുമായ് തണുമനമതിൽ ഉയരാൻ വരൂ
ആ...ആ
ഈ വഴികളിൽ ഉയരും നിൻ..
ചുവടുകൾ പതിയും എൻ.. മനമിതു കുളിരുന്നു  
ഈ വഴികളിൽ ഉയരും നിൻ..
ചുവടുകൾ പതിയും എൻ.. മനമിതു കുളിരുന്നു  
ഈ വഴികളിൽ ഉയരും നിൻ
ചുവടുകൾ പറ്റിയും എൻ മാനമിതു കുളിരുന്നു...
മധുവൊഴിഞ്ഞ മലരുകളെ.
നിനവു തീർത്ത മുറിവുകളെ..
തെളിനിലാവിലൊഴുകി വരു..  
പൊൻ ചിറകതിലുയരും ജീവശലഭം നീ..
അറിയുമോ കാലമേ ഉയിരു തേടുന്ന യാത്രകാം
നിറയുമോ പ്രണയിനിൽ ഒളിവിടർത്തുന്ന സൂര്യനായി
തീരം തേടി ദൂരെ.. പോകും യാമമായ്..  
നീറും മിഴികളോടെ തീയായ് പടരുവാൻ..
ഈ.. പുതു നിനവുമായ്..
സിരകളിലൊഴുകും ഏക വിചാരവുമായ്..
മൃദു സ്വനവുമായ് തണുമനമതിൽ ഉയരാൻ വരൂ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariyumo Kalame

Additional Info

Year: 
2019