പെൺപൂവേ ഇതളണിയുമോ
(M)പെൺപൂവേ ഇതളണിയുമോ ചാരെ
നീ ചൂടും ചിരി പകരുമോ മെല്ലെ..
നിൻമെയ്യോരമായ് എന്നുമെന്നും
തോരാമാരിയായി പെയ്തിടാം
പൂവൽ കവിളിലായി ഊർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായി തീർന്നിടാം
തപസ്സിരിക്കുന്നു ജന്മങ്ങൾ
വനശലഭമായി ഞാൻ....
(F)തേൻ വണ്ടേ മനസ്സിരികിലാരുണ്ടേ
നീ തേടും കളിചിരികളായ് തന്നെ
എന്നിതിളോരാമായ് എന്നുമെന്നും
നിൻ പൊൻചിറകുകൾ ചേർക്കുമോ
ഒന്നായൊന്നായി ചേർത്തൊരീണം
കാലം പിന്നെയും മൂളുമോ..
ഇനി വരും ജന്മവും നിന്നീടാം
നിഴലുപോലെ നാം....
(M)പെൺപൂവേ ഇതളണിയുമോ ചാരെ
(F)തേൻ വണ്ടേ മനസ്സിരികിലാരുണ്ടേ
(M)നിൻമുഖമൊന്നു കാണുവാൻ
വഴിയെത്ര ഞാൻ തേടണം..
പൂവിരൽ തുമ്പുരുമ്മുവാൻ
വരമെത്ര ഞാൻ നേടണം..
(F)മിഴിക്കോണിൽ കൗതുകത്തിൻ തിളക്കം..
മനസ്സാകെ പൂനിലാവിത് വെളിച്ചം..
പ്രേമം തിരയുമീ മനസ്സുമായി..
ഇന്നീ വഴിയിൽ നാം അണയവേ..
ഏതോ കഥയിലെ കിളികൾ പോലെ
നമ്മൾ ചിറകുരുമ്മില്ലേ.....
(F)അവനൊരുക്കുന്ന പുലരിയിൽനിന്റ കിരണമൊന്നേൽക്കവേ..
മിഴിതുറക്കുന്നു കനവിലാകെ
മയങ്ങുമീ മുത്തുകൾ..
(MF)ഉലയുന്നേതോ കടലാസ്സിൻ തോണിയിൽ നേരമേതോ തേടിനമ്മൾകാൺകെ
തഴുകും തെന്നലെൻ കാതിലായ്..
ചൊരിയുന്നോളമായ് മീമൊഴി
അതിലോ നമ്മളോ നമ്മളിൽ
പൂക്കുന്നാ പ്രണയം മാത്രം..
(F)തേൻ വണ്ടേ മനസ്സിരികിലാരുണ്ടേ
നീ തേടും കളിചിരികളായ് തന്നെ..(M)നിൻമെയ്യോരമായ് എന്നുമെന്നും
തോരാമാരിയായി പെയ്തിടാം
പൂവൽ കവിളിലായി ഊർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായി തീർന്നിടാം
തപസ്സിരിക്കുന്നു ജന്മങ്ങൾ
വനശലഭമായി ഞാൻ....