ആരോമൽ പൂവ് പോലെന്നിൽ

(M)ആരോമൽ പൂവ് പോലെന്നിൽ
പൂത്ത പെണ്ണേ പേര് ചൊല്ലുമോ
ആരോരും കണ്ടിടാ ദൂരം
ഇന്നു നീയെൻ കൂട്ടുപോരുമോ
കുരുന്നു പൂങ്കവിൾ
കുറുമ്പ് പുഞ്ചിരി മുഖം തെളിഞ്ഞാൽ
കൊതിക്കും കിനാവുകൾ
നിറഞ്ഞ തൂവും ഇളം
തേൻ നിലാവാണിവൻ...

(Ch) തുള്ളി മാൻകിടാവേ നെഞ്ചിലേറ്റിടും
കുഞ്ഞു ചന്ദ്രബിംബമേ
കണ്ണുഴിഞ്ഞുഴിഞ്ഞു മിന്നി നോക്കവേ
എന്തിതെന്തു ചന്തമേ..

(M) മേലെ മേഘ പാളി
താഴെ മഞ്ഞു തൂകി
നിൻ മെയ് മൂടി നിൽക്കവേ
നേരം നിന്നു പോയി
ഏതോ മായ പോയ് 
ഒന്നായി നാം നടക്കവേ
നദിയിന്നോളങ്ങൾ കാണാത്ത
കൊലുസ്സുകളായി
കാറ്റിൻ സാരംഗി മൂളുന്നു
മധുരിതമായി
നിനക്കുവേണ്ടി ഈ പ്രപഞ്ചമേ
വിരിഞ്ഞു നിൽക്കയായി..

(Ch) തുള്ളി മാൻകിടാവേ നെഞ്ചിലേറ്റിടും
കുഞ്ഞു ചന്ദ്രബിംബമേ
കണ്ണുഴിഞ്ഞുഴിഞ്ഞു മിന്നി നോക്കവേ
എന്തിതെന്തു ചന്തമേ..

(M) ദൂരെ നിന്നവൻ ഞാൻ
ദൂതായി വന്നവൾ നീ
വാക്കായി പെയ്ത മോഹമേ..
കാലം കാത്തു നിന്നേ
തിരയാൻ വന്നതല്ലേ
ഇന്നീ സ്വപ്നഭൂമിയിൽ
പൊരുതാനാവോളം
ആശിച്ച വിരലുകളിൾ
പനിനീർ പൂ ചൂടി
നിൽക്കുന്നു വിരഹിതനായി
പിറന്നുവീണു ഞാനീ മണ്ണിലായി
നിനക്കു മാത്രമായി..

(Ch) തുള്ളി മാൻകിടാവേ നെഞ്ചിലേറ്റിടും
കുഞ്ഞു ചന്ദ്രബിംബമേ
കണ്ണുഴിഞ്ഞുഴിഞ്ഞു മിന്നി നോക്കവേ
എന്തിതെന്തു ചന്തമേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aromal poovu polennil

Additional Info

Year: 
2022

അനുബന്ധവർത്തമാനം