ഇതാ വഴി മാറിയോടുന്നു

ഇതാ വഴി മാറിയോടുന്നു കഥ
പുതു ലോകമേറുന്നു സദാ
ചിറകേറി മായുന്നു ജരാ... നര...

ഇതാ വഴി മാറിയോടുന്നു കഥ
പുതു ലോകമേറുന്നു സദാ
ചിറകേറി മായുന്നു ജരാ... നര...

ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ
കാലിടറിയെൻ ചില ചുവടു ചേരുന്നിതാ
തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ
നിറവേനലും മഴനീരുപോൽ
തെളിവായി മാറുന്നിതാ

ഓ ഓ ഓ ഓ ..
ഓ ഓ...

ഈ മൊഴി ഞാനാദ്യമായി
ഇതാ അറിയുമിതു കാലവും 
കൈകുമ്പിളിൽ തരും ഒരുലഹരി
വീഴുന്നു വീണുടഞ്ഞു താനെയിനി ഉയരാൻ
ഞാനീ ദിനങ്ങളിന്ദ്രജാലമറിയുകയായ്

ഇതാ വഴി മാറിയോടുന്നു കഥ
പുതു ലോകമേറുന്നു സദാ
ചിറകേറി മായുന്നു ജരാ... നര...

ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ
കാലിടറിയെൻ ചില ചുവടു ചേരുന്നിതാ
തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ
നിറവേനലും മഴനീരുപോൽ
തെളിവായി മാറുന്നിതാ

ഓ ഓ ഓ ഓ ഓ ഓ...
ഓ ഓ...

നീലാകാശം മുന്നിൽ നീളെ
പാറാം മേലെ പട്ടം പോലെ
തേടും തീരം ചേരും വരെ
ഓ .....ഓ ......

ഇതാ വഴി മാറിയോടുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Itha vazhi maariyodunnu

Additional Info

അനുബന്ധവർത്തമാനം