ഒന്നുണർന്നു വന്നു സൂര്യൻ

ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലെ
ഉള്ളുമൂടുമീയിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെന്നോ

നെഞ്ചിലുള്ള സ്വപ്നലോകം
ഞാൻ തിരഞ്ഞലഞ്ഞ നേരം
ഓർക്കുവാൻ മറന്നു പോയോ
പിന്നിൽ മിന്നും ആ നല്ല കാലമേ

കാലങ്ങൾ മാറിയാലും
കാതങ്ങൾ താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്

ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലെ
ഉള്ളുമൂടുമീയിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെന്നോ

മുന്നിലുള്ള സ്വപ്നലോകം
നോക്കി ഞാൻ ഇരുന്ന നേരം
ഓർക്കുവാൻ മറന്നു പോയോ 
സ്നേഹമൂറും ആ കുഞ്ഞു വീട്

വാനോളം മോഹങ്ങൾ
ഈ മണ്ണിൽ പാകും കാലം
കൺമുന്നിൽ തെളിയുന്നു
കണ്ണാടിയിലെന്നത് പോലെ
മിഴികൾ ഞാൻ പൂട്ടിയിരുന്നാലോ...

മിഴികൾ ഞാൻ പൂട്ടിയിരുന്നാലും
തെളിയുവതെല്ലാം
കാതോർക്കാതെങ്ങു തിരിഞ്ഞാലും
കേൾക്കുവതെല്ലാം

അയ്യോ എൻ മനസ്സിനിതെന്താ
അയ്യോ എൻ തലയിലിതെന്താ
ഈ ഗതിയിനി മാറുവതെന്നോ 
ഇതിനൊരു പ്രതിവിധിയെന്താവോ
ഈ വീടൊരു കഥയായ് മാറുന്നോ...

കാലമെത്ര മാറിയാലും
കാതമെത്ര താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnunarnnu vannu sooryan