വയ്യ വയ്യ വയ്യ

വെട്ടം വന്നു തൊട്ടാൽ ഒട്ടുമില്ല രക്ഷ
വയ്യ വയ്യ വയ്യ
കട്ടിൽ വിട്ടെണീറ്റാൽ
എല്ലു പൊട്ടും ചിട്ട വയ്യ വയ്യ വയ്യ
വീട് കത്തിയാലും താടി കത്തിയാലും
ഒന്ന് കൈ അനക്കുവാൻ മടി
ആ മടിക്ക് വേണം വിട്ടു മാറുവോളം
ചുട്ടെടുത്ത ചൂരൽ കൊണ്ടടി
തന്നത്താൻ  പോകുവാൻ മടി
തള്ളുമ്പോൾ നീങ്ങുവാൻ മടി
എന്തിനു ഏതിനും ഈ മടി മടി മടി
വേണ്ടേ ഗതി വേലകൾ മതി
ഏറാം പടി മാറ്റിടാം മടി
വേണ്ടേ ഗതി വേലകൾ മതി
ഏറാം പടി മാറ്റിടാം മടി

ചട്ടം തെറ്റിയെന്നാൽ അന്ന് കിട്ടും ശിക്ഷ
വയ്യാ വയ്യാ വയ്യാ ..
കോലം കെട്ട് പാടും
വിട്ടു വയ്യാവേലി വയ്യാ വയ്യാ വയ്യാ
എത്തിടാനൊരുന്നം മുന്നിലുണ്ടതെങ്കിൽ  
എന്ത് നല്ല യാത്ര ജീവിതം

പാതിവെച്ചുതീരാതോടിയോടി...ഉന്നം
ചെന്ന് ചേരുമെന്റെ വാഹനം ഓഹോ
കണ്ടെത്താ പാത താണ്ടുവാൻ
അളേറാ കുന്നു കേറുവാൻ
നെഞ്ചിലേ മോഹമായ്
നാം ത നാം ത നാം
വേണ്ടേ ഗതി വേലകൾ മതി
ഏറാം പടി മാറ്റിടാം മടി
വേണ്ടേ ജതി വേലകൾ മതി
ഏറാം പടി മാറ്റിടാം മടി
വേണ്ടേ ജതി വേലകൾ മതി
ഏറാം പടി മാറ്റിടാം മടി ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vayya vayya vayya

Additional Info

Year: 
2016