കാതിലൊരേ നാദം

കാതിലൊരേ നാദം        
കളനൂപുര മണിനാദം
അതിലുണരും തുള്ളിയിൽ
അനുരാഗമാം ശലഭം
അരികിലിന്നേതൊരനുപമമാകും
ഉന്മദ മധുഗാനം അതിനീണവുമഭിരാമം ..
കാതിലൊരേ നാദം  ..      
കളനൂപുര മണിനാദം ..

തൂമഞ്ഞു വീഴുമ്പോൾ താഴ്‌വാരമായി ഞാൻ
ഒരു നവമധുകരമായിനി
അനുപദമുണരുകയായ് ഞാൻ  
എകാന്തവീധിയാകെ..
സൗവ്വർണ്ണമാം സന്ധ്യപോലെ നിന്ന നേരം ...
കനകനൂൽ നൂൽക്കുമിഴകളിലൂടെ വന്നൊരു പൂങ്കാറ്റിൽ
നിൻ സൗരഭമറിവൂ ഞാൻ
കാതിലൊരേ നാദം ..ഉം ..ഉം
അതിലുണരും തുള്ളിയിൽ
അനുരാഗമാം ശലഭം ..
അരികിലിന്നേതൊരനുപമമാകും
ഉന്മദ മധുഗാനം അതിനീണവുമഭിരാമം ..
ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathilore nadam