നാട് കാക്കും

ഓ ..ഓ ..
നാടു കാക്കും കാവൽപ്പുര
നാരി നിർത്തും നീതിക്കുട
നേര് വാഴും സ്നേഹപ്പുര
താങ്ങായ് തണലായ് ന്യായപ്പുര
ഏറെ ദൂരെ പോകട്ടെ
നാരിമാരെ പോരൂ നേരെ നേരെ
നീതി തേടി തേടി നാം
വീറുറ്റൊരീ വളക്കൈയാലേ നീ
ജീവിച്ചു കാണിച്ചിടാം ..
രാവിൻ ഓരത്തു മാനം കൊയ്യാനായ്
ആരും പോരേണ്ട കാലം മാറി
ഓരോ ഭാരങ്ങൾ പാവം പെണ്ണിന്റെ
തോളിൽ കേറ്റേണ്ട ലോകം മാറി
(നാടു കാക്കും കാവൽപ്പുര )

നേര് ചൊന്നാൽ നിയമം വേണ്ട
നേരെ ചൊവ്വേ നമ്മൾ പോയൽ
നേർവഴിക്ക് പോയിടാതെ
വേറെ മാർഗ്ഗം തേടുന്നോരെ
കുടി മൂത്ത്‌ കലി മൂത്ത്‌  
കൈയ്യൂക്കിൻ ബലം കാട്ടി
കാളപ്പോരാരും എടുത്തിട്ടുണ്ട
മാനമായ് വാഴണം
എല്ലാർക്കും ഈ  ഭൂമിയിൽ
(നാടു കാക്കും കാവൽപ്പുര )

ഒന്നിച്ചൊന്നായ് നന്നായി പോകാതെ
തമ്മിൽ തല്ലണ്ട കോലം മാറും
നല്ലൊരീ വഴി ചൊല്ലാമല്ലെങ്കിൽ
എല്ലും പല്ലും എണ്ണം മാറും (2)

Naadu kakkum Song from "Ithu Thaanda Police" | Directed by Manoj Palodan | ELU Films Production