പിഞ്ചോമൽ നെഞ്ചിൽ

പിഞ്ചോമൽ നെഞ്ചിൽ തൊടാൻ... തൊടാൻ 
കൈ നീട്ടാം കാണാമഴ...
വാത്സല്യം നിന്നിൽ തരാൻ... തരാൻ
പോരുന്നോരീറൻ തിര...
ആരാണതാരോ... മറന്നോ...
പാടുന്നീ തീരം... ഇതാ... ഒഹൊഓ...

ഈ മൂടൽമഞ്ഞിൻ വര... വിലോലമായീ..
മായുമ്പോളോർക്കും കഥ...
ആരാരേ നീർത്തി കുട...  നിൻ പാതയിൽ 
ആരാരേ തന്നൂ തുണ...
ഇണങ്ങീ... പിണങ്ങീ... കളങ്കം വരാതെ നീ...
വരില്ലേ... ഉറക്കാം... നിനക്കായ് നീലാകാശം...
നീളുമൊരീ യാത്രയിൽ... നീയെവിടെ പോകിലും...
നിന്നിലെ നീയായി നീ... വരില്ലയോ.... എന്നരികേ... 
ഒഹൊഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pinjomal Nenjil