നീയെൻ കാറ്റായ്

നീയെൻ കാറ്റായ്... കനലായ്...
നിൻ മിഴിയിലെ സ്വപ്നമായ്...
കാണും നീയും പതിവായ്...
കാണും മോഹം മഴയായ്...
നിന്നരികിലേ തെന്നലായ്...
ഇന്നും നീ... വരവായ്...
ഇനിയാരും കാണാ മായാലോകം 
കാണുന്നുണ്ടീ മാനസം...
അത് തേടിപ്പോകാം ദൂരത്തേതായീ...
നിൻ മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ 
വിടരുന്നില്ലേ നാളെകൾ...
നിറമാനം താഴേ കാണാക്കതിരായീ...
That's Joe...
She talks a lot like a little girl 
She dreams about our moving house 
She loves living in her magic world...
She talks a lot like a little girl 
She dreams about our moving house 
She loves living in her magic world...
ന ന ന ... വോഹോ...

ഈ വഴി തനിച്ചായാലും 
മടിക്കാതിന്നു കുതിച്ചീടാമിനിയും
ആരെയുമുണർത്താതിന്ന് 
കനവിന് നിറമേകാം...
നീ മിഴി തുറന്നാൽ മെല്ലെ 
തെളിഞ്ഞീടുന്നു തിളക്കത്തോടെ ഇനി 
നെഞ്ചിലെ കളിക്കൂട്ടങ്ങ-
ളൊരുപിടി പതിവായീ... ഇനി
ആരും കാണാ മായാലോകം കാണുന്നുണ്ടീ മാനസം 
അത് തേടിപ്പോകാം പൂവൽത്തേരായീ...
നിൻ മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ 
വിടരുന്നില്ലേ നാളെകൾ...
നിറമാനം താഴേ കാണാക്കതിരായീ...
That's Joe...
She talks a lot like a little girl 
She dreams about our moving house 
She loves living in her magic world...
She talks a lot like a little girl 
She dreams about our moving house 
She loves living in her magic world...
ന ന ന ... വോഹോ...

Jo and the Boy Songs Juke Box | Manju Warrier, Master Sanoop| Official