നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ

ഹേയ്
നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ
ഇടനെഞ്ചിനുള്ളില്  ചെണ്ട കൊട്ടുണ്ടേ
ഹേയ് കാട്ടുമുളം പാട്ടും കേട്ടിരിപ്പുണ്ടേ
അടി കൂത്തുകുമ്മി കാറ്റടുത്തുണ്ടേ
ചങ്കിനുള്ളിലെ മങ്ക വന്നിട്ട്  കണ്ണു ചിമ്മണ്ണ്ടേ
ഇവള്‍ വിണ്ണിലുള്ളൊരു രംഭ പോലുണ്ടേ
ഏയ്‌ ഏയ്‌ ഏയ്‌.
ടിങ്കിടി ടാങ്കടി  ടിങ്കിടി ടാങ്കടി  ടീം ടീം ടീം ടീങ്ക്
ടിങ്കിടിങ്കി ടിങ്കിടി ടാങ്കടി  ടാങ്ക്  (2)
ടിങ്കിടിങ്കി ടിങ്കിടി ടാങ്കടി  ടാങ്ക്
കൂകാനി  കുയിലമ്മേം വേണം
കുറുകാനി  കുഞ്ഞാറ്റേം വേണം
നാട്ടാരും വീട്ടാരും വേണം
പാട്ടിന്റെ പാൽ‌ക്കിണ്ണോം വേണം
ഹേയ് വേഗം വായോ ഓ..
അങ്ങേതില്‍ ഇങ്ങേതില്‍ ആൺപിറന്നോരെല്ലാരും
പെണ്ണിന്റെ പുന്നാരം കാണാന്‍ വന്നേ
ടിങ്കിടി ടാങ്കടി  ടിങ്കിടി ടാങ്കടി  ടീം ടീം ടീം ടീങ്ക്
ടിങ്കിടിങ്കി ടിങ്കിടി ടാങ്കടി  ടാങ്ക്  (2)

മാനത്തെ മത്താപ്പു കാണാം
വെൺ‌മേഘക്കുടമാറ്റോം കാണാം
താഴത്തെ മയിലാട്ടോം കാണാം
പഞ്ചാരപ്പൂത്താലോം കാണാം
നേരം പോയേ ഓ..
പൂവാലിച്ചെമ്മീനെ ചൂണ്ടയിട്ടൊരു ചെക്കാ നീ
ചുമ്മാതീ തോളത്ത്  ചായല്ലേടാ
ടിങ്കിടി ടാങ്കടി  ടിങ്കിടി ടാങ്കടി  ടീം ടീം ടീം ടീങ്ക്
ടിങ്കിടിങ്കി ടിങ്കിടി ടാങ്കടി  ടാങ്ക്  (2)

ഹോ ..
നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ
ഇടനെഞ്ചിനുള്ളില്  ചെണ്ട കൊട്ടുണ്ടേ
ഹേയ് കാട്ടുമുളം പാട്ടും കേട്ടിരിപ്പുണ്ടേ
അടി കൂത്തുകുമ്മി കാറ്റടുത്തുണ്ടേ
ഈ ഏ ..ഈ ഏ ..
ചങ്കിനുള്ളിലെ മങ്ക വന്നിട്ട്  കണ്ണു ചിമ്മണ്ണ്ടേ
ഇവള്‍ വിണ്ണിലുള്ളൊരു രംഭ പോലുണ്ടേ
ടിങ്കിടി ടാങ്കടി  ടിങ്കിടി ടാങ്കടി  ടീം ടീം ടീം ടീങ്ക്
ടിങ്കിടിങ്കി ടിങ്കിടി ടാങ്കടി  ടാങ്ക്  (4)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naattiloru koottam kaathirippunde

Additional Info

Year: 
2013

അനുബന്ധവർത്തമാനം