തേങ്ങും മേഘങ്ങൾ

 

തേങ്ങും മേഘങ്ങൾ ... തോരാ കണ്ണീരായ്‌ ...
തേങ്ങും മേഘങ്ങൾ തോരാ കണ്ണീരായ്‌
കാണുന്നു വേർപ്പാടിൻ നിറ ഗദ്ഗദം
വെള്ളിടി നാദം വിണ്ണിനു ഖേദം
ഒരു പുഴ മനം ഇരു വഴി പിരിയെ
തേങ്ങും മേഘങ്ങൾ തോരാ കണ്ണീരായ്‌

സ്നേഹം മുകിലായ്‌ വന്നു മാരി പെയ്ത കാലം
എരിയും ചിത തൻ അകതാരിൽ
മോഹം മുടി ചീകിയന്നു കാത്തിരുന്ന കാലം
വിട ചൊല്ലി അകലുന്നു മറു തേരിൽ
കുഴലുകളൂതും പൂങ്കുയിൽ ചുണ്ടിൽ
അഴലുകളിനിയതിൽ അപശ്രുതിയോ
തേങ്ങും മേഘങ്ങൾ തോരാ കണ്ണീരായ്‌

പ്രാവിൻ ചിറകേറിയന്നു കണ്ടിരുന്ന വാനം
ഇരുളിൻ ഇടമോ ഇനി മേലിൽ
മാവിൻ തണലിന്റെ താഴെ അന്നുലഞ്ഞ നാണം
കനലോടെ വിട ചൊല്ലി ഒരു വാക്കിൽ
പശിമകലരും നല്ലിളം മണ്ണിൽ
വിഷനുകം ഉഴുതൊരു മുറിവുകളോ
തേങ്ങും മേഘങ്ങൾ തോരാ കണ്ണീരായ്‌
കാണുന്നു വേർപ്പാടിൻ നിറ ഗദ്ഗദം
വെള്ളിടി നാദം വിണ്ണിനു ഖേദം
ഒരു പുഴ മനം ഇരു വഴി പിരിയെ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thengum Meghangal

Additional Info

Year: 
2013