പടവാളും പരിചയും

തക തക തക തക തരികിട തകധിമി
തപ്പിത്തടകളി തത്തി
തകധിമി തെയ് തിത്തെയ്
പടപട പടപട പടപട പടപട പടപട
പടവാളും പരിചയും ആദ്യം ഉറയിലു വെയ്
തിത്തെയ്
ഹെയ് ശിങ്ക‌പ്പുലിയുടെ ശീലം
മാറ്റീ അവനുടെ കോലം
പല്ലു കൊഴിഞ്ഞവനിന്നീ പേക്കോലം ഹോയ്
വാശിവെച്ചൊരു വീശു വീശും പീലിയാശാനേ
പീലി വീശിയാടും പീലിയാശാനേ
വാശിവെച്ചൊരു വീശു വീശും പീലിയാശാനേ
പീലി വീശിയാടും പീലിയാശാനേ

ഓ മാളോരേ ഒന്നു പിടിച്ചോ പാവം പീലിച്ചന്‍
കാറ്റത്തെങ്ങാന്‍ പാറിപ്പോയാലോ
മലയാറ്റു ര്‍ മാമല കേറ്റാം നേർച്ചേം തന്നോളാം
നോക്കിക്കോണേ നീയെന്‍ പുണ്യാളാ
ആ പിടിവലി മുറവിളി കണ്ടോരുടെ നേരേ
ആവടി വമ്പടി കതിനവെടി
വല്ലോരും ഇടഞ്ഞാല്‍
ആശാനോ തവിടു പൊടി
കാലുവെയ്ക്കണ കാലമില്ലേ പീലിയാശാനേ
ചുമ്മാ വീശിവീശി വാശി തീര്‍ക്കാലോ
കാറ്റു പോവണ വേലയാണേ പീലിയാശാനേ
ചങ്കിന്‍ കോശമെല്ലാം നാശമായാലോ

പണ്ടെന്നോ ഐസക് ‌ന്യൂട്ടനൊരാപ്പിള്‍ വീണപ്പോള്‍
എന്താണ്ടെല്ലാം ശാസ്ത്രം തോന്നില്ലേ
ഈ നമ്മുടെ ഐസക് ന്യൂട്ടണും
അപ്പന്‍ നന്നായാല്‍
പത്താം ക്ലാസ്സു കടക്കാന്‍ ഒക്കൂല്ലേ
അതു വെറുമൊരു കൊതി എങ്ങാനൊരു കാലം
കാക്ക മലര്‍ന്നു പറന്നു വരാം
ആശാന്റൊരു കാര്യം
അപ്പോഴും പഴയപടി

തക തക തക തക തരികിട തകധിമി
തപ്പിത്തടകളി തത്തി
തകധിമി തെയ് തിത്തെയ്
പടപട പടപട പടപട പടപട പടപട
പടവാളും പരിചയും ആദ്യം ഉറയിലു വെയ്
തിത്തെയ്
ഹെയ് ശിങ്ക‌പ്പുലിയുടെ ശീലം
മാറ്റീ അവനുടെ കോലം
പല്ലു കൊഴിഞ്ഞവനിന്നീ പേക്കോലം ഹോയ്
വാശിവെച്ചൊരു വീശു വീശും പീലിയാശാനേ
പീലി വീശിയാടും പീലിയാശാനേ
വാശിവെച്ചൊരു വീശു വീശും പീലിയാശാനേ
ചങ്കിന്‍ കോശമെല്ലാം നാശമായാലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padavaalum parichayum

Additional Info

Year: 
2013