പകലേ നീ ദൂരെ
പകലേ നീ ദൂരെ കടലില്‍ മുങ്ങി
ഇരുളില്‍ കളമൊഴികളെല്ലാമുറങ്ങി
പ്രണയമഞ്ഞില്‍ താഴ്‌വര വഴിയിറങ്ങി
ചിറകേറിയ പറവകള്‍ നമ്മള്‍ (2)
സ്വപ്നമോരോന്നും തോളില്‍ തലോടിച്ചൊല്ലി
സ്വന്തമായിടും നാളെ ഒലിവിന്‍ നാട്
മഴപ്പെണ്ണോ നനച്ചീടും തണല്‍ തിങ്ങിയ മണ്ണില്‍
നമുക്കൊന്നായി ഒരുക്കേണ്ടേ കുഞ്ഞിലക്കൂടാരം
കിളിപ്പാട്ടില്‍ ഇടയമേട്ടില്‍
ചുമലുരുമ്മി കൂടുകൂട്ടാന്‍
ഇനിയൊത്തിരി ചിറകുവീശേണ്ടേ
പകലേ നീ ദൂരെ കടലില്‍ മുങ്ങി
വന്നിതാ വിണ്ണില്‍ ഈറന്‍ നിലാവിന്‍ ചന്തം
ഇന്നിതാ നെഞ്ചില്‍ ഏദന്‍ കിനാവിന്‍ ഗന്ധം
പുഴപ്പെണ്ണിന്‍ ഇളംമെയ്യില്‍
വെയില്‍ മുത്തിയ നാളില്‍
നമുക്കുള്ളില്‍ തുളുമ്പാനോ
മുന്തിരി വീഞ്ഞില്ലേ
ഇണപ്രാവേ കുടിലിനുള്ളില്‍
പുതുകുരുന്നിന്‍ കൊഞ്ചലോടെ
കരളില്‍ കൊതികുളിരു കോരേണ്ടേ
പകലേ നീ ദൂരെ കടലില്‍ മുങ്ങി
ഇരുളില്‍ കളമൊഴികളെല്ലാമുറങ്ങി
പ്രണയമഞ്ഞില്‍ താഴ്‌വര വഴിയിറങ്ങി
ചിറകേറിയ പറവകള്‍ നമ്മള്‍
പകലേ നീ ദൂരെ കടലില്‍ മുങ്ങി