സ്വപ്നമൊരു ചാക്ക്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

ഒരു കഥ പറയാത്തൊരു കഥ പറയാം

നുണ തരി കലരാത്തൊരു കഥ പറയാം

അകലെയാണകലെയാണിവനുടെ കഥയിലെ നാട്

അവിടെയാണവിടെയാണിവനുയിരരുളിയ വീട്

ഈരടിയായ് പാടാം നായകന്റെ

ചിരപരിചിതരുടെ മൊഴി (സ്വപ്നമൊരു ചാക്ക്)



ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ

അതിലെന്താണപരാധം ഇതു പടി പഴി പറയാൻ

അനുദിനമലയും പലപല വഴിയേ

നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി (സ്വപ്നമൊരു ചാക്ക്)



ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ

കടലാസും തികയില്ലേ തവഹിതമെഴുതിവിടാൻ

ഇനിയൊരു ദിവസം തലവര തെളിയേ

കഥ വഴിതിരിയാൻ അന്നു ചൊല്ലുമിവനിതിനൊരു മറുപടി (സ്വപ്നമൊരു ചാക്ക്)







 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnamoru Chaakku

Additional Info

അനുബന്ധവർത്തമാനം