സ്വപ്നമൊരു ചാക്ക്

സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക് ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഒരു കഥ പറയാത്തോരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം അകലെയാണകലെയാണിവനുടെ കഥയിലെ നാട്
ആവിടെയാണവിടെയാണിവനുയിരരുളിയ വീട് 
ഇരടിയായി പാടാം...
നായകന്റെ ചിരപരിചിതരുടെ മൊഴി...
                                 (സ്വപ്നമൊരു ചാക്ക്)(2)

ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ
അതിലെന്താണപരാധം ഇതുപടി പഴി പറയാൻ(2)
അനുദിനമലയും പലപല വഴിയേ 
നിനവിന് പിറകെ....
ആരെടുക്കുമിനിയിതിനൊരു നടപടി..
                                  (സ്വപ്നമൊരു ചാക്ക്)(2)
 
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ
കടലാസും തികയില്ലേ
തവഹിതമെഴുതിവിടാൻ
ഇനിയൊരു ദിവസം തലവര തെളിയെ
കഥവഴിതിരയാൻ....
അന്നു ചൊല്ലുമിവനിതിനൊരു മറുപടി..
                                       (സ്വപ്നമൊരു ചാക്ക്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swapnamoru chaak

Additional Info

Year: 
2010

അനുബന്ധവർത്തമാനം