കഥ പോലൊരു
കഥ പോലൊരു കനവിനെ എഴുതുന്നു കടലോളവുമാശകൾ തന്നാരോ
കളിയാമൊരു ജീവിത നടനത്തിൻ വഴിയേതോ നിഴലായ് അകലുന്നു
വേഷമാടിയോ വ്യാമോഹം നെഞ്ചിൽ വേദി തേടിയീ ഭൂവിൽ
തിരശ്ശീലകൾ നീർത്തി ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ
തിരയുത്സവമായി ഈ മുഖമിനിയലയിടുമോ
ഓ അണിയറ മുറിയിലെ രാവിൽ നീ
മറവിയിൽ മാഞ്ഞോ നിഴലുകൾ ചമയമണിഞ്ഞോ
കിനാവിന്റെ ചന്തങ്ങൾ കണ്ണാടി നോക്കുന്ന നേരം
ദൂരെ വാനിൽ മായും നക്ഷത്രമേ വെട്ടമേകാമോ
തിരശ്ശീലകൾ നീർത്തി ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ
തിരയുത്സവമായി ഈ മുഖമിനിയലയിടുമോ (2)
പകലുകൾ തിരിയെ വരാതെ പോയ് മറയുകയാണോ
മിഴികളുമിരുളുകയാണോ മനം പോലെ സ്വപ്നങ്ങൾ കൈതൊട്ട് നേരാക്കും
മായാജാലക്കാരൻ ദൂരെയാകാശത്താരം പോൽ ആരാരോ