ആകാശം മഴവില്ലിൻ

ആകാശം മഴവില്ലിൻ ശ്രീരാഗം
തിരയുന്നു ഈ വിണ്ണിൽ
പൂക്കാലം അണയുമ്പോൾ ശ്രീപാദം 
തെളിയുന്നു ഈ മണ്ണിൽ 
മലരും തളിരും കിളിയും 
ജീവതാളം ചൂടിയോ 
മലയും പുഴയും തൊടിയും 
നമ്മൾ വാഴും വീടുപോൽ 
കുന്നോളം ഉയരെ വിണ്ണോളം അകലെ 
പൊന്നൂയാൽ ആടാൻ പോരൂ

രാവിൻ വഴിയിൽ ഇരുളും നിഴലും 
ഏതോ സ്മൃതിയായി മായും 
പകലിൽ ഈ പകലിൽ 
പൂഞ്ചോലകളൊഴുകും സംഗീതമായ് 
വാനിൽ നിറയും മേഘാവലികൾ മേലേ 
ചായങ്ങൾ ചാർത്തും ഭൂമിയിലണിയും 
ഹരിതാഭരണം നീളേ

ആകാശം മഴവില്ലിൻ ശ്രീരാഗം
തിരയുന്നു ഈ വിണ്ണിൽ
പൂക്കാലം അണയുമ്പോൾ ശ്രീപാദം 
തെളിയുന്നു ഈ മണ്ണിൽ

ഈറൻ മണ്ണിൽ പനിനീർ മണികൾ 
വാസന്തശ്രീ എഴുതും 
മനസ്സിൻ താഴ്വരയിൽ 
പുതുമഞ്ഞലയണയും ചന്ദ്രോദയം 
കാണാസ്വപ്നം നേരായ് പുലരും നാളേ 
മൗനങ്ങൾ പാടും മാറിക്കാറിൽ 
മഴവിൽ ചിത്രം തീർക്കും

ആകാശം മഴവില്ലിൻ ശ്രീരാഗം
തിരയുന്നു ഈ വിണ്ണിൽ
പൂക്കാലം അണയുമ്പോൾ ശ്രീപാദം 
തെളിയുന്നു ഈ മണ്ണിൽ 
മലരും തളിരും കിളിയും 
ജീവതാളം ചൂടിയോ 
മലയും പുഴയും തൊടിയും 
നമ്മൾ വാഴും വീടുപോൽ 
കുന്നോളം ഉയരെ വിണ്ണോളം അകലെ 
പൊന്നൂയാൽ ആടാൻ പോരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aakasham mazhavillin

Additional Info

അനുബന്ധവർത്തമാനം