ഈ മരുവീഥിയിൽ
ഈ മരുവീഥിയിൽ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി
ഒരു സ്വപ്ന നാളം കൂടി
ഇരുളേ.. ഇരുളേ...
ഇരുളേ ഈ പൊരുളിനെ നീയേറ്റു വാങ്ങൂ
ആ...ആ...ആ....ആ...
ഈ മരുവീഥിയിൽ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി
ഇതിനേ നീയീ തൊട്ടിലാട്ടൂ
ആദ്യത്തെ ജീവനെ പാടിവളർത്തിയ
ആദി നോവിന്റെ ശീലിൽ
ആരീരം നേരൂ പാട്ടിൽ
ഈ മരുവീഥിയിൽ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി
ഇതിനേ നീ ഇനിയും നടൂ
ചിറകുള്ള കനവുകൾ മാത്രം മുളയ്ക്കുന്ന
പുതുമണ്ണിൻ ദാഹങ്ങളിൽ
പുത്തൻ ഉഴവു ചാലിൽ
ഈ മരുവീഥിയിൽ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി
ഒരു സ്വപ്ന നാളം കൂടി
ഇരുളേ.. ഇരുളേ...
ഇരുളേ ഈ പൊരുളിനെ നീയേറ്റു വാങ്ങൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ee maruveedhiyil
Additional Info
ഗാനശാഖ: