സിനിമാ ... സിനിമാ
സിനിമാ ... സിനിമാ
സിനിമ വരവായി സിനിമ
കണ്ടു കേട്ടറിഞ്ഞതല്ല സിനിമ
കൂരിരുട്ടിലെ വർണ്ണമേളയോ
ആടിപ്പാടും നിഴലിളക്കമോ സിനിമ
ആളുറങ്ങാതെ നേരറിയാതെ
കണ്ണുകെട്ടും സ്വപ്നമാണ് സിനിമ
എല്ലാരും കാണാത്ത പിന്നാമ്പുറത്തു
കണ്ണീരും നെടുവീർപ്പും ചൂടും വിയർപ്പും
എന്നാലും കയ്യോടു കയ്യും കൊരുത്തു
ഒന്നായി നിന്നാൽ ഈ മിന്നൽകുതിപ്പ്
കാറ്റുകൊണ്ടു വാടിവീണു
വേച്ചുവേച്ചുയർന്നു വന്നു
ആറ്റുനോറ്റു പൂവിരിഞ്ഞ ചെടിയിതാ സിനിമ
വെന്ത വേനലും കൊണ്ട മാരിയും
ചന്തമാർന്ന വെണ്ണിലാവിനായ്
കല്ലുകൊണ്ട് മുള്ളുകൊണ്ട് നല്ലകാലമൊന്നു വന്നു
വെള്ളിമേഘമാല മേലെ ചില്ലാട്ടം
എല്ലാരും കാണാത്ത പിന്നാമ്പുറത്തു
കണ്ണീരും നെടുവീർപ്പും ചൂടും വിയർപ്പും
എന്നാലും കയ്യോടു കയ്യും കൊരുത്തു
ഒന്നായി നിന്നാൽ ഈ മിന്നൽകുതിപ്പ്
സിനിമ വരവായി സിനിമ
കണ്ടു കേട്ടറിഞ്ഞതല്ല സിനിമ
കണ്ടറിഞ്ഞു കേട്ടറിഞ്ഞു ഓടിയോടി വന്നണഞ്ഞു
നെഞ്ചിനോടു ചേർത്തുവെച്ച കനവിതാ
വെള്ളാശീലയിൽ കണ്ട ലോകമീ
ഉള്ളിലുള്ള പൊൻകിനാക്കളോ
ആർത്തടിച്ചു കയ്യടിച്ചു
കാഴ്ച കണ്ടിറങ്ങുവോരെ
പിന്നിലുള്ള കഥകളൽപ്പം ഓർക്കണേ
എല്ലാരും കാണാത്ത പിന്നാമ്പുറത്തു
കണ്ണീരും നെടുവീർപ്പും ചൂടും വിയർപ്പും
എന്നാലും കയ്യോടു കയ്യും കൊരുത്തു
ഒന്നായി നിന്നാൽ ഈ മിന്നൽകുതിപ്പ്
എല്ലാരും കാണാത്ത പിന്നാമ്പുറത്തു
കണ്ണീരും നെടുവീർപ്പും ചൂടും വിയർപ്പും
എന്നാലും കയ്യോടു കയ്യും കൊരുത്തു
ഒന്നായി നിന്നാൽ ഈ മിന്നൽകുതിപ്പ്
സിനിമാ..