നീലാമ്പലിൻ

നീലാമ്പലിന്‍ ചേലോടെയെന്‍ കനവാകുമാരാണവള്‍
നൂറായിരം മോഹങ്ങളിന്‍ മിഴിചിമ്മുമാരാണവള്‍
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്‍.. 
ആരാരോ.. നീയാരോ.. അഴകേ..
നിന്നാകെ മിന്നും നിലവായ്‌..
കാതോരം.. തേനൂറും ഈണങ്ങള്‍
മീട്ടാനായ്‌.. എന്നും വരുമോ...
ഓ ..

കൂടൊന്നു കൂട്ടുന്നു ഞാന്‍
മാനത്തെ തൂമിന്നലിന്‍.. പൊന്‍ചില്ലമേല്‍
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടോന്നിനാല്‍ താരാട്ടിടാം
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ.. എന്നുള്ളിലായ്
പകരാം ഇനിയെന്‍ പ്രണയം മുഴുവന്‍
നീലാമ്പലിന്‍.. ചേലോടെയെന്‍ കനവാകുമാരാണവള്‍

കണ്‍കോണിലാടീല്ലയോ.. താരങ്ങള്‍
നാമാദ്യമായ്‌.. കാണുന്നനാള്‍
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായ്‌ നിന്നോര്‍മ്മകള്‍
തുള്ളിത്തൂമഞ്ഞിന്‍റെ കണ്ണാടിയില്‍
തുള്ളിത്തുളുമ്പുന്നു നിന്‍ നാണമോ
വിരിയും...ഉം . പതിവായ്‌.. ഉം..പറയൂ പതിയേ
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്‍..
ആരാരോ.. നീയാരോ.. അഴകേ
നിന്നാകെ.. മിന്നും നിലവായ്‌
കാതോരം തേനൂറും ഈണങ്ങള്‍
മീട്ടാനായ്‌ എന്നും വരുമോ
നീലാമ്പലിന്‍ ചേലോടെയെന്‍ കനവാകുമാരാണവള്‍
നൂറായിരം മോഹങ്ങളിന്‍ മിഴിചിമ്മുമാരാണവള്‍
കനവാകുമാരാണവള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelambalin

Additional Info

Year: 
2015

അനുബന്ധവർത്തമാനം