നീ എൻ നെഞ്ചിൽ

അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ
അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ
അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ

നീയെൻ നെഞ്ചിൽ.. കേൾക്കുമീണമോ
ഇടനെഞ്ചിൽ കേൾക്കും.. താളമോ
നെഞ്ചിൽ. കേൾക്കും.. ഈണമോ
ഇടനെഞ്ചിൽ കേൾക്കും.. താളമോ
മഴവില്ലിൽ കോർത്തൊരു മലരോ
കാണാക്കിനാവിൻ.. പൊരുളോ
ഈറൻ നിലാവിൻ കുളിരോ... നീ
ഇശൽ മൂളും നെഞ്ചിലെ ഒളിയോ
ആത്മാവിൻ ഉള്ളിലെ മൊഴിയോ
അകധാരിൽ തളിരിട്ട മൊഹബത്തിൻ അഴകേ
ഇടനെഞ്ചിൽ പടരുമെൻ ഇഷ്‌കിന്റെ കുളിരേ
മൈലാഞ്ചി ചുവപ്പിട്ട മൊഹബത്തിൻ മലരേ
ഇടനെഞ്ചിൽ പടരുമെൻ ഇഷ്‌കിന്റെ കുളിരേ
മൈലാഞ്ചി ചുവപ്പിട്ട... മൊഹബത്തിൻ മലരേ
എന്നുള്ളിലലിയുമോ.. ഏഴഴകേ നീ
നീയെൻ നെഞ്ചിൽ കേൾക്കും.. ഈണമോ
ഇടനെഞ്ചിൽ.. കേൾക്കും താളമോ

സുറുമയെഴുതിയ മിഴികളുമായ്..
സുറുമയെഴുതിയ മിഴികളുമായ്..
പാതിരാവിൽ നീ.. ഒഴുകിവന്നു പൂമഴയായ്
പാതിരാവിൽ നീ.. ഒഴുകിവന്നു പൂമഴയായ്
ഓർമകളിൽ തേൻ നുരയായ്
നീയെന്റെ ജീവനായ്
പാതിരാ.. താരകമായ്
പാതിമെയ്യിൽ ചേർന്നലിയൂ...
ഇടനെഞ്ചിൽ പടരുമെൻ ഇഷ്‌കിന്റെ കുളിരേ
മൈലാഞ്ചി ചുവപ്പിട്ട.. മൊഹബത്തിൻ മലരേ…
എന്നുള്ളിലലിയുമോ ഏഴഴകേ നീ
നീയെൻ നെഞ്ചിൽ കേൾക്കും ഈണമോ..
ഇടനെഞ്ചിൽ കേൾക്കും താളമോ...

അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ
അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee en nenjil

Additional Info

Year: 
2017