ചിങ്ങപൈങ്കിളി കൂടാൻ വാ

ചിങ്ങപൈങ്കിളി കൂടാൻ വാ
കളവാണി പൈതലേ പാടാൻ വാ
പുതുസൂര്യ ശോഭയോ കളഭമായ്‌ പൂന്തളിരിൽ
പാടാമല്ലേ ഏതോ കാട്ടിൽ മെല്ലേ
ഊഞ്ഞാലാടുന്നില്ലേ താളംതുള്ളുന്നില്ലേ
അഴകുള്ളതുമ്പിയുടെ മോഹന സ്വരമഴയിൽ
നാ നാ നാ വോ ഓ ഓ ഓ
തെയ്തോ തെയ്യ്‌ തെയ്തോ വോ ഓ ഓ ഓ
നാ നാ നേ വോ ഓ ഓ ഓ
തെയ്തോ തെയ്യ്‌ തെയ്തോ വോ ഓ ഓ ഓഓഓഓ

മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ
ആലിന്‍ കൊമ്പില്‍ പാടണ പൂങ്കുയിലേ
മാരിത്തെന്നല്‍ മൂടണ മാമയിലെ
ഒന്നിച്ചാടി വരാനൊരു വേളയിതാ
തങ്ക ചേലയണിയാനൊരു വേദിയിതാ
മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ

ഓ നാനന്നാ തര തീരാ താര രാരര
ധീം താനന്നാ തര തീരാ താര രാരര (2)

കണ്‍മുനയാല്‍ കഥയെഴുതാന്‍ കണ്ണാടി നോക്കുന്ന സൗന്ദര്യമേ
പുഞ്ചിരിയാല്‍ ഇളമനസ്സില്‍ പഞ്ചാര തൂകുന്ന പോന്നോളമേ
പറക്കാനോ കൊതിയില്ലേ കൊതിക്കാനോ സുഖമല്ലേ (2)
പൊന്നോണത്തിന്‍ മാനത്തെങ്ങും കളമെഴുതാന്‍
നീല പൊന്മാനാകാം ആകാശത്തില്‍ പറന്നുയരാന്‍
ഒന്നിച്ചോണ നിലാവിന് കമ്മലിടാം
നാണിക്കുന്ന കിനാവിനോരുമ്മ തരാം
മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ

ഏലെലെലോ എന്‍ ഉയിരും നീ താനാ
ഏലെലെലോ എന്‍ ശ്വാസം നീ താനാ (2)

തേന്‍ കനിയാല്‍ കുളിരണിയാന്‍ നെഞ്ചോടു ചേരുന്ന സംഗീതമേ
തേന്‍മൊഴിയാല്‍ കളി പറയാന്‍ കാതോടു ചേരുന്ന കുഞ്ഞോമലെ
മനസ്സോരോ മലരല്ലേ ഇറുത്തെന്നും
തരുകില്ലെ (2)
ഒന്നിച്ചീടാന്‍ ഒറ്റയ്ക്കൊരോ നുണ പറയാം
എന്നും സമ്മാനങ്ങള്‍ തന്നീടാനോ അരികില്‍ വരാം
നെഞ്ചില്‍ ആയിരമായിരം മാലയിടാം
നല്ലോരോര്‍മ്മയുമായ് ഇനി കൂടണയാം

മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ
ആലിന്‍ കൊമ്പില്‍ പാടണ പൂങ്കുയിലേ
മാരിത്തെന്നല്‍ മൂടണ മാമയിലെ
ഒന്നിച്ചാടി വരാനൊരു വേളയിതാ
തങ്ക ചേലയണിയാനൊരു വേദിയിതാ
മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ
പോകാതെ.... പോകാതെ.... പോകാതെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingapainkili koodaan vaa

Additional Info

Year: 
2008

അനുബന്ധവർത്തമാനം