മഴനിലാ കുളിരുമായി
മഴനിലാ കുളിരുമായി.. വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ കാറ്റെൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും
മഴനിലാ കുളിരുമായി ..
മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ ..
കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ..
മലരുകൾ പൂക്കാതെ ..മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം
മഴനിലാ കുളിരുമായി ..വേനൽ തൂവൽ വീശും
ചിറകില്ലാതെ നമ്മൾ നീലാകാശം
പൂകും ചില നിമിഷം ..
ചില്ല് കണ്ണാടി നോക്കുമെങ്കിൽ
നിന്നെ കാണും ചില നിമിഷം ..
ശംഖിലെ കടൽ പോലെ നെഞ്ചിലേ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം
മഴനിലാ കുളിരുമായി ..വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ കാറ്റെൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mazhanila kulirumayi
Additional Info
Year:
2014
Lyrics Genre:
ഗാനശാഖ: