മനസ്സിൻ തിങ്കളേ

മനസ്സിൻ തിങ്കളേ..
മധുവിൻ തുള്ളിയേ ..
മലരിൻ പൈതലേ..
കനിവകലും കാലവും.. നിൻ ബാല്യം
മനസ്സിൻ തിങ്കളേ ..മധുവിൻ തുള്ളിയേ ..

വിളറും നിൻ മുഖം വീണ്ടും വിടരുവാൻ
വിധിയെഴുതി വിസമ്മതം.. ഉരുകിയോർമ്മയാകെ..
നൊമ്പരമിന്നൊരു പമ്പരമായി മണിമുത്തെ നീട്ടുന്നു
നൂലിഴ പൊട്ടിയലഞ്ഞു തിരിഞ്ഞൊരു പട്ടം പോലെങ്ങോ
നിൻ ബാല്യം...
മനസ്സിൻ തിങ്കളേ ..മധുവിൻ തുള്ളിയേ ..

ഇരുൾ മൂടും.. അകം വീണ്ടും പുലരുവാൻ
ഇനി വരുമോ പ്രഭാങ്കുരൻ വഴിയിൽ നീയേകനായി
കൂടെയിണങ്ങിയ കൂട്ടരുമൊക്കെയും ഓടിപ്പോയെന്നോ
കൂട് വെടിഞ്ഞ് കരഞ്ഞു നടന്നൊരു നോവായി മാറുന്നോ
നിൻ ബാല്യം...
മനസ്സിൻ തിങ്കളേ ..മധുവിൻ തുള്ളിയേ ..
മലരിൻ പൈതലേ..
കനിവകലും കാലവും.. നിൻ ബാല്യം

Wfyus4yLU3Q