വിക്രമാദിത്യൻ വിക്രമാദിത്യൻ

അന്തിച്ചോപ്പിൽ രാവും പകലും ചേരും പോലെ
വിക്രമാദിത്യൻ..വിക്രമാദിത്യൻ..
പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായി
വിക്രമാദിത്യൻ..വിക്രമാദിത്യൻ..

അന്നേതോ മെയ്യൊരം കൂട്ടുകൂടി ചിരിതുന്നും കൂട്ടിൽ
എന്നാളും ഒന്നാകെ കണ്ണുനീരിൻ ചുടുമനവും മാഞ്ഞേ
മനസ്സിൻ ചിറകുനീർപ്പാവുയുരെ
മഴവിൽ മറവിൽ മറയായി
സ്നേഹം പെയ്യും തിങ്കൾ കാർമുകിലാലേ മൂടുന്നേരം
മഴയായി പൊഴിയേ വീണ്ടും വെണ്‍കലയുള്ളിൽ തെളിയുന്നില്ലേ 
വിക്രമാദിത്യൻ..വിക്രമാദിത്യൻ..
പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായി
വിക്രമാദിത്യൻ..വിക്രമാദിത്യൻ..

ഓരോരോ കരയാൽ ആഞ്ഞറിഞ്ഞു തുഴയും നീയൊരുവൻ
ആലോലം പൂങ്കാറ്റിൽ ചാഞ്ഞിരുന്ന് കുളിരേറ്റോരപരൻ
ഇടയിൽ കുറുകും കുയിലിൽ
ആരേ ഇനിയ കനവ് മെടയും
മിഴിയിൽ മൊഴിയിൽ കളവിൽ നൂലിഴ മെല്ലെ
പാകുന്നാരോ..
വെറുതേ പൊരുതി തളരും നേരമുറങ്ങാത്തോളം നൽകും
വിക്രമാദിത്യൻ..വിക്രമാദിത്യൻ..

അന്തിച്ചോപ്പിൽ രാവും പകലും ചേരും പോലെ
വിക്രമാദിത്യൻ..വിക്രമാദിത്യൻ..
പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായി
വിക്രമാദിത്യൻ..വിക്രമാദിത്യൻ..

FrFZZiOnz9I