ഒരു കോടി താരങ്ങളെ

ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച്
ഒളിച്ച് കളിക്കുമിവനാരോ. ..
പുറകിൽ ഞാനലഞ്ഞിട്ട്  ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാനന്ദ
കളിയാട്ടക്കാരനിവനാരോ..
 ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലോളിപ്പിച്ചു
കളിപ്പിച്ചു കടന്നവനാരോ ..

മയിൽപ്പീലി തിളക്കംകണ്ടിളം  മനം കൊതിക്കവേ
മഴവില്ല് വിരിയിച്ചു ജാലം (2)
നിറങ്ങളാൽ ചമയിച്ചു നിറുകയിൽ കരം വച്ച്
വഴിത്തിരിയാകണ കൂട്ട് ..
എന്നും ഒളികളിയാടണ കൂട്ട്..
ഒരു കോടി താരങ്ങളെ ഒളിപ്പിച്ചു
ഒളിച്ച് കളിക്കുമിവനാരോ..

മഴയുടെ കിലുക്കം കേട്ട് ഇളംചൂട് തിരയവേ
ഇടം തന്ന നെഞ്ചിൻ തടം തുടിച്ചു (2)
ഒരു കാതിൽ ജലനാദം മറുകാതിൽ തുടിതാളം
ഇരുളിലും അഭയത്തിൻ കൂട്ട് ..
നീ സ്നേഹത്തിൻ കനിവുള്ള ചൂട്

ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച്
ഒളിച്ച് കളിക്കുമിവനാരോ. ..
പുറകിൽ ഞാനലഞ്ഞിട്ട്  ഉരുളയെന്നറിഞ്ഞിട്ട്
പടിഞ്ഞാട്ട് നടക്കുന്നോനാരോ
അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാനന്ദ
കളിയാട്ടക്കാരനിവനാരോ..
 ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലോളിപ്പിച്ചു
കളിപ്പിച്ചു കടന്നവനാരോ ..

3xEeG88Mf5c