ഈ പൂവെയിലിൽ

ഈ പൂവെയിലിൽ മഴയിൽ
കുളിരല വിതറും രാവുകളിൽ
ഇതിലേ ഇതിലേ
ആകാശമൊരേ കുടയായി
നിവരുകയാണീ വഴിയിൽ തണലായി
പല മോഹം പലപല ഭാവനകൾ
മിഴികളിലാളി പോകാം ദൂരെ

മൗനം..
ഇതളുകളാം മിഴിയടഞ്ഞ സൂനം
വിടരാനൊരുങ്ങുന്നു മൗനം
തിരമറിയും അലകടലിൻ തീരം
അലിയാൻ തുടങ്ങുന്നു
ആരോരുമോരാതെ ഏതോ വിചാരങ്ങൾ
ചിരിയതിൻ മുഖപടമോ
പിറകിലെ ഇരുളറകൾ... കാണാനാരോ
ഈ പൂവെയിലിൽ
കുളിരല വിതറും രാവുകളിൽ ഇതിലേ 

പാടാം...
മറവിയിലൊരു മഴ വിതറും ഗാനം
പലരാഗ ഭേദങ്ങൾ പാടാം
മിഴികളിലൊരു നനവുണരും ഗാനം
അതിഗൂഢ ലോകം
എകാകികൾ നമ്മൾ താനേ തിരഞ്ഞീടും
കഥയിത് തുടരുകയോ
അടിയിലെ കനലറകൾ കാണാനാരോ

ഈ പൂവെയിലിൽ മഴയിൽ
കുളിരല വിതറും രാവുകളിൽ
ഇതിലെ ഇതിലേ
ആകാശമൊരേ കുടയായി 
നിവരുകയാണീ വഴിയിൽ തണലായി
പല മോഹം പലപല ഭാവനകൾ
മിഴികളിലാളി പോകാം ദൂരെ

QREPO6_RBhA