ചക്രവാളത്തിന്റെ
ചക്രവാളത്തിന്റെ മറുപുറം തേടുന്ന കാറ്റേ
കാതേകുമോ...
കനിവോടെ നനവോടെ കാതേകുമോ...
ചക്രവാളത്തിന്റെ മറുപുറം തേടുന്ന കാറ്റേ
കാതേകുമോ...
കനിവോടെ നനവോടെ കാതേകുമോ...
രാരീരം പാടുന്ന നെഞ്ചമായ്
നീവന്നൊരായമായ് കളിയൂഞ്ഞാലാട്ടി
പൂമണിമുറ്റത്തെ കൊമ്പിൽ
ലാളിച്ച കൈകളിൽ തീവീണു പൊള്ളിയോ
ലാളിച്ച കൈകളിൽ തീവീണു പൊള്ളിയോ..
തണലാം മരം ഇന്നു നിഴലാഴമായ്
ജന്മബന്ധങ്ങൾ മുറിവേറ്റ മണ്ണിൽ
താണലാം മരം ഇന്നു നിഴലാഴമായ്
ജന്മബന്ധങ്ങൾ മുറിവേറ്റ മണ്ണിൽ ..
വിധിയുടെ വിതുമ്പലെന്നോണം..
വിധിയുടെ വിതുമ്പലെന്നോണം..
ഈ കഥ ഓർത്തേറ്റു പാടെന്റെ കാറ്റേ
ചക്രവാളത്തിന്റെ മറുപുറം തേടുന്ന കാറ്റേ
കാതേകുമോ...
കനിവോടെ നനവോടെ കാതേകുമോ...
ചാറ്റലറി കട ചിതറി തിരയിളകി നിന്നപ്പോൾ
തുളവീണ തോണിയിൽ മറുകരയ്‌ക്കെത്തുവാൻ
തുഴയുന്ന സത്യത്തിൻ തുടുനെഞ്ചു വിങ്ങവേ
തുഴയുന്ന സത്യത്തിൻ തുടുനെഞ്ചു വിങ്ങവേ
മറയാത്ത വാക്കിന്റെ അക്ഷരം മറയാക്കി
തടവറയിലെന്നെ തളച്ചതും ..
ചെയ്യാത്ത കുറ്റത്തിന് ഏത്തം ഇടീച്ചതും
നിങ്ങളിൽ ചിലരൊക്കെയല്ലേ..
തിരികെട്ട വഴിയിലെ ദീന മണിനാദമായ്
നീ കേട്ടുവോ.. ഈ വിലാപം..
നീ കേട്ടുവോ.. ഈ വിലാപം..
ചക്രവാളത്തിന്റെ മറുപുറം തേടുന്ന കാറ്റേ
കാതേകുമോ...
കനിവോടെ നനവോടെകാ കാതേകുമോ...