പുന്നെല്ലിൻ പാടത്ത്
പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു
കുന്നോളം നെൻ മുത്തിൻ മോഹമായി
പുലരി ദാ വന്നേ ...
മലരുകൾ ചൂടുകയായ് ..
താഴ്‌വരയിൽ വെയിൽ പോലവിടാടായ്
മലയിൽ പൂഞ്ചോലയിൽ നീരാട്ടാടി വന്നേ..
പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു..
കുന്നോളം നെൻ മുത്തിൻ മോഹമായി..
പുഴയൊഴുകുമ്പോൾ പുളകമണിഞ്ഞേ
തരു നിരയാടുന്നേ..
ചിറകു തുഴഞ്ഞെ നീന്തുകയായേ ..
കുറുമൊഴി താറാവിൻ കൂട്ടം ..ഓ (2)
അലഞൊറിയുകയാണീ കായൽ...
പുടവകളുലയണേ തെയ്യാരം ..
പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു
കുന്നോളം നെൻ മുത്തിൻ മോഹമായി..
നിറപൊലിയായി ഉതിരുകയായേ
പകലിൻ കതിരൊളികൾ..
മരതമാകും കുടകളുമേന്തി
തെങ്ങുകളാടണ് ചാഞ്ചാട്ടം..
തിരയുഴിയുകയാണീ പകലോൻ
പുതുമകളാടാൻ വന്നാട്ടെ ...
പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു
കുന്നോളം നെൻ മുത്തിൻ മോഹമായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Punnellin padath
Additional Info
Year:
2016
ഗാനശാഖ: