നീ ചെയ്ത കർമ്മങ്ങളോരോന്നുമീ മണ്ണിൽ

 

നീ ചെയ്ത കർമ്മങ്ങളോരോന്നുമീ മണ്ണിൽ
മുളയിട്ടു വൃക്ഷങ്ങളാകും
വൃക്ഷത്തിലൊക്കെയും പൊത്തുകൾ നിർമ്മിച്ച്
ക്രൗര്യങ്ങൾ അട വെച്ചു വിരിയും
ഒരു ദിനം നീ നിന്റെ കണ്ണാടിയിൽ
നിന്റെ രൂപം ശിരസ്സറ്റു കാണും
നിന്റെ രൂപം ശിരസ്സറ്റു കാണും
നീ ചെയ്ത കർമ്മങ്ങളോരോന്നുമീ മണ്ണിൽ
മുളയിട്ടു വൃക്ഷങ്ങളാകും

അനുയാത്ര ചെയ്യുവാൻ നിഴൽ മാത്രമാകും
അനുയാത്ര ചെയ്യുവാൻ നിഴൽ മാത്രമാകും
നിൻ വഴിയിൽ തീമുള്ള് പൂക്കും
അശ്വത്തിലേറി നീ പായുമ്പോളോർക്കാതെ
അശ്വത്തിലേറി നീ പായുമ്പോളോർക്കാതെ
കുതിമുള്ളു കൊണ്ടു നീ നീറും
വിശ്വം ജയിക്കാൻ പിറന്ന നീ ഭൂമിയിൽ
കത്തി കരൾ വെന്തു വീഴും
കത്തി കരൾ വെന്തു വീഴും
നീ ചെയ്ത കർമ്മങ്ങളോരോന്നുമീ മണ്ണിൽ
മുളയിട്ടു വൃക്ഷങ്ങളാകും

ദൂരെ പരുന്തുകൾ പാറുന്നു മണ്ണിലെ
ഇരയെ തിരയുന്ന മിഴിയാൽ (2)
കാലമാം വേടന്റെ അമ്പേറ്റു പിടയും
കാലമാം വേടന്റെ അമ്പേറ്റു പിടയും
നീലമേഘം കണ്ണിൽ മൂടും
അതി തീക്ഷ്ണമാം വേനൽ ഉരുകുന്ന വീഥിയിൽ
നിൻ ദാഹം ഉഷ്ണം കുടിക്കും
നിൻ ദാഹം ഉഷ്ണം കുടിക്കും
(നീ ചെയ്ത കർമ്മങ്ങൾ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee cheitha karmangal

Additional Info

അനുബന്ധവർത്തമാനം