താരാജാലം ഇരവൊരു മുല്ലപ്പന്തൽ
താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ
പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം
തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്
താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ
താണു താണു വരുമാതിരക്കിളിയോടേതു
രാഗത്തിലോതി നീ നിൻ മോഹം (2)
[താണു...]
മധുരമായ് രാഗം മൌനമായ് എൻ മനമറിയാതെ പാടീ
താഴിട്ടു പൂട്ടിയ തങ്കത്തിൻ കരയിലെ കന്നിപ്പളുങ്കിൻ കണ്ണെഴുതാൻ
മാനത്തിൻ കരയിലെ മൂവന്തിപ്പെണ്ണിന് ചിരിയിൽ കണ്ടാദ്യമായി
താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ
മാരിവില്ലഴകു നെയ്തു ചേർക്കുമൊരു
താമരത്തളിരു വിരിയിലൂടെ നീ പോരൂ നീ പോരൂ (2)
ആരൊരാൾ പാടീ ആർദ്രമീ വഴിയിൽ ചാരു പരാഗം
മാനത്തെ ഊഞ്ഞാലിൽ താണിരുന്നാടുന്ന
പാർവ്വണത്തുമ്പിക്കു താലികെട്ട്
മേഘത്തിൻ പൂ വനികയിൽ ചിന്നും വെൺ പൂവിൻ
ചിരിയിൽ കണ്ടാദ്യമായ്
താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ
പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം
തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്