കടലോളം വാത്സല്യം (F)

കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ
വെയിൽ വഴിയിൽ കുട നിഴലിൻ തണലാകും എന്നച്ഛൻ
അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ
ചെല്ലകുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോൾ
ആയത്തിലാട്ടുന്ന പാട്ട്

വാലിട്ടെഴുതുമ്പോൾ നോക്കുവാനുള്ളൊരു
വാൽക്കണ്ണാടി എൻ അച്ഛന്റെ കണ്ണുകൾ (2)
കാണിപൊന്നിൻ കമ്മലണിഞ്ഞു
കുന്നിമണി മാലയണിഞ്ഞു
കൊഞ്ചി കൊഞ്ചി കുറുമ്പുമ്പോൾ
പുഞ്ചിരി പാലു കുറുക്കൊന്നോരോർമ്മ
എന്നച്ഛൻ...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ
വെയിൽ വഴിയിൽ കുട നിഴലിൻ തണലാകും എന്നച്ഛൻ

വർഷ വസന്തങ്ങൾ വന്നു പോയീടവേ
എൻ നിനവറിയുന്നു അച്ഛന്റെ മാനസം (2)
വാന വില്ലിൻ ചാരുത മെയ്യിൽ
മേഘ ഗീതം പാടുന്ന ചുണ്ടിൽ
കാലം മെല്ലെ തഴുകുമ്പോൾ
ദൂരെ നിന്നോമനിക്കുന്നോരോർമ 
എന്നച്ഛൻ...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ
വെയിൽ വഴിയിൽ കുട നിഴലിൻ തണലാകും എന്നച്ഛൻ
അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ
ചെല്ലകുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോൾ
ആയത്തിലാട്ടുന്ന പാട്ട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalolam (F)

Additional Info

അനുബന്ധവർത്തമാനം