മഴ വരണുണ്ടേ

മഴ വരണുണ്ടേ.. ഓ.. ഓഹോ.. ഓഹോ.. ഹോ..
മഴ വരണുണ്ടേ കക്ഷത്ത് കുടയിരിപ്പുണ്ടേ.. ഹൊയ്
പുഴ പെരുകണുണ്ടേ കയ്യില് തുഴയിരിപ്പുണ്ടേ         
മഴ വരണുണ്ടേ കക്ഷത്ത് കുടയിരിപ്പുണ്ടേ.. ഹൊയ്
പുഴ പെരുകണുണ്ടേ കയ്യില് തുഴയിരിപ്പുണ്ടേ         
   
കടവത്തോരു തോണിയെപ്പോഴും കരുതലായുണ്ടേ
മഴ വരണുണ്ടേ കക്ഷത്ത് കുടയിരിപ്പുണ്ടേ.. ഹൊയ്
പുഴ പെരുകണുണ്ടേ കയ്യില് തുഴയിരിപ്പുണ്ടേ         

തിന്തക്കം ചങ്ങാതീ തക തിന്തക്കം ചങ്ങാതി.. ഹോയ് 
തിന്തക്കം ചങ്ങാതീതെയ്യംതക തിന്തക്കം ചങ്ങാതി.. ഹോയ് 
തിന്തക്കം ചങ്ങാതീതക തിന്തക്കം ചങ്ങാതി.. ഹോയ് 
തിന്തക്കം ചങ്ങാതീ.. തിന്തക്കം ചങ്ങാതി..

പൊഴ നിറഞ്ഞ് കര കവിഞ്ഞ് പാഞ്ഞുവന്നാലും 
കയറിനില്ക്കാൻ ഉയരമൊത്തോരു പുരയെനിക്കുണ്ടെ    
പൊഴ നിറഞ്ഞ് കര കവിഞ്ഞ് പാഞ്ഞുവന്നാലും 
കയറിനില്ക്കാൻ ഉയരമൊത്തോരു പുരപ്പോറമുണ്ടെ
മണ്ണുമാന്തി കൊണ്ടുവന്നു കുന്നു തോണ്ടിയോർ 
നല്ല നീർത്തടങ്ങളെ കുഴിച്ചുമൂടിയോർ 
കണ്ണുകെട്ടി കിളി കളിക്കും ഭരണമൂർത്തികൾ 
ഈ പ്രസന്നഭൂവിനെ മറന്നുപോകവേ.. മറന്നുപോകവേ... 

അയ്യോ.. കൊട പറന്നുപോയേ വെള്ളം പുര നെറഞ്ഞുപോയേ.. ഹൊയ് 
ഉള്ളം ഞെളിഞ്ഞുനിന്ന  തന്റേടവും താനേയൊലിച്ചു പോയേ..
അയ്യോ.. കൊട പറന്നുപോയേ വെള്ളം പൊര നെറഞ്ഞുപോയേ.. ഹൊയ് 
ഉള്ളം ഞെളിഞ്ഞുനിന്ന  തന്റേടവും താനേയൊലിച്ചു പോയേ..
                    
ഓ.. തക തകതിനനാ.. ഓ.. തക തകതിനാ..       
ഓ.. തക തകതിനനാ.. ഓ.. തക തകതിനാ..

മല കലങ്ങി കുലംതോണ്ടി വരുന്ന നേരത്ത് 
കരം കൊരുത്ത് കരൾ കൊരുത്ത് കാവലാരുണ്ട് 
മല കലങ്ങി കുലംതോണ്ടി വരുന്ന നേരത്ത്.. 
കരം കൊരുത്ത് കരൾ കൊരുത്ത് കാവലാരുണ്ട്
ഒപ്പം കാവലാരുണ്ട്..
ഹാ.. ഞങ്ങളിവിടുണ്ടേ നെഞ്ചൂക്കിൻ പടയിവിടുണ്ടേ.. ഹൊയ്
നമ്മളൊന്നായാൽ നാടിനു നല്ലനാളുണ്ടേ
ഉണ്ടേ.. ഞങ്ങളിവിടുണ്ടേ നെഞ്ചൂക്കിൻ പടയിവിടുണ്ടേ.. ഹൊയ്
നമ്മളൊന്നായാൽ നാടിനു നല്ലനാളുണ്ടേ..

തിന്തക്കം ചങ്ങാതീ തെയ്യക്കം തിന്തക്കം ചങ്ങാതീ.. ഹോയ് 
തിന്തക്കം ചങ്ങാതീ തെയ്യംതക തിന്തക്കം ചങ്ങാതീ.. ഹോയ് 
തിന്തക്കം ചങ്ങാതീ തെയ്യക്കം തിന്തക്കം ചങ്ങാതീ.. ഹോയ് 
തിന്തക്കം ചങ്ങാതീ തെയ്യംതക തിന്തക്കം ചങ്ങാതീ..
തെയ്യംതക തിന്തക്കം ചങ്ങാതീ..
തെയ്യംതക തിന്തക്കം ചങ്ങാതീ..

Mazha Varanunde Official Video Song HD | THATTUMPURATHU ACHUTHAN | Kunchacko Boban | Lal Jose