ആരാധന വിദ്യാരാധന
ലൈഫ് ഈസ് ബ്യൂട്ടിഫുൾ
ലൈഫ് ഈസ് ബ്യൂട്ടിഫുൾ
ലൈഫ് ഈസ് ബ്യൂട്ടിഫുൾ..
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ദ്രവിച്ച മൂല്യച്ചുവരിനു വെളിയില്‍
പുതിയൊരു വിദ്യാരാധന
തുടിച്ചുണര്‍ന്നൊരു സങ്കല്പവുമായ്
പുതിയൊരു ശാസ്ത്രാരാധന
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ആരാധനാ...ആരാധന
ആരാധന വിദ്യാരാധന
പനിമഴയില്‍ നിന്നൊരുമുത്തെടുക്കാൻ
രാപ്പുഴയില്‍ നിന്നൊരു കുളിരെടുക്കാൻ
കാറ്റിന്റെ കവിതകള്‍ കട്ടെടുക്കാൻ
പുതുപൂവിന്റെ പാട്ടൊന്നു കേട്ടെഴുതാൻ
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ആരാധനാ...ആരാധനാ..
ആരാധന വിദ്യാരാധനാ
ഗണിതപരീക്ഷണ സൂത്രവാക്യം
പകര്‍ത്തി നല്‍കുന്നവരേ
മധുരോദാരവസന്തം
നിങ്ങള്‍ക്കന്യമാണെന്നോ
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
പുതുമഴയില്‍ച്ചെന്നു പനിപിടിക്കാം
പുഴമണലില്‍ ഹരിശ്രീ എഴുതാം
താമരയിലയില്‍ കഥയെഴുതാം
പുസ്തകത്താളിൽ....
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ആരാധനാ...ആരാധനാ..
ആരാധന വിദ്യാരാധനാ
പനിമഴയില്‍ നിന്നൊരു മുത്തെടുക്കാൻ
രാപ്പുഴയില്‍ നിന്നൊരു കുളിരെടുക്കാൻ
കാറ്റിന്റെ കവിതകള്‍ കട്ടെടുക്കാൻ
പുതുപൂവിന്റെ പാട്ടൊന്നു കേട്ടെഴുതാൻ
ജീവിതമിവിടെ വ്യർത്ഥക്കനവിന്‍
കണ്ണീര്‍ക്കുടമല്ല
കോടി സൂര്യപ്രഭയില്‍ മുങ്ങും
വർണ്ണമഹോത്സവം
അക്ഷരമിവിടെ കൗമാരങ്ങളെ
ഉടച്ചുവാര്‍ക്കും വ്യഥയല്ല
തനിക്കുതാനേ തുണയായവരെ
ഊട്ടിയുണര്‍ത്തി വളര്‍ത്തിയുയര്‍ത്തും
മാതൃത്വം
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ദ്രവിച്ച മൂല്യച്ചുവരിനു വെളിയില്‍
പുതിയൊരു വിദ്യാരാധന
തുടിച്ചുണര്‍ന്നൊരു സങ്കല്പവുമായ്
പുതിയൊരു ശാസ്ത്രാരാധന
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ആരാധനാ...ആരാധന
ആരാധന വിദ്യാരാധന