കേളിനിലാവൊരു പാലാഴീ

കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി
ഇന്ദുകലാംഗുലി തഴുകുമ്പോൾ
തേങ്ങിയുണർന്നൊരു വനമുരളീ

  കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി

മൃണാളമാമൊരു മർമ്മരമിളകീ
ഒഴുകും രജനീ നദിയലയിൽ
നടനവിലാസ സുവാസിതരാവിൽ
വിടരും പനിനീർപ്പൂവുകളിൽ
പൊന്നലങ്കാരം സ്വയമണിയൂ
കവിതേ ഇനിയെൻ പദമണയൂ

  കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി

നിതാന്തബന്ധുര ചന്ദനമുകിലേ
വരളും മൊഴിയിൽ കുളിർ പകരൂ
മതിമറന്നുയരുന്ന ദാഹവുമായെൻ
കരളും കനവും കാത്തിരിപ്പൂ
നീയകലേ ഞാനിന്നിവിടെ
തൊഴുകൈ മലരായ് മനമിവിടെ

  കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി
ഇന്ദുകലാംഗുലി തഴുകുമ്പോൾ
തേങ്ങിയുണർന്നൊരു വനമുരളീ

  കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Keli Nilavoru Palazhee

Additional Info

Year: 
2000

അനുബന്ധവർത്തമാനം