തെയ്യന്താര

ആഹാ...
അറിയില്ല ..അറിയില്ല
എങ്ങോട്ടെന്നറിയില്ല
എത്തേണ്ടിടം എത്താനായ്
എവിടെക്കോ പോണോരെ
ആ... ആ...
തെയ്യന്താര തെയ്യന്താര തെയ്യന്താരാ  
തെയ്യന്താര തെയ്യന്താര തെയ്യന്താരാ

ജീവിതമെന്നും കയ്യാങ്കളിയോ
തെയ്യന്താരാ...
നമ്മോടിന്നീ കയ്യാംകളി
ഇത് ചെയ്യണതാരാ...

അറിയില്ല ..അറിയില്ല..
എങ്ങോട്ടെന്നറിയില്ല
എത്തേണ്ടിടം എത്താനായ്
എവിടെക്കോ പോണോരേ
അവിടാരോ പറയുന്നേ..
ഇവിടെത്താന്‍ പാടാണേ..

അടി തെറ്റിയോരാ ആന...
ഗതികിട്ടാ പുലിയോ...
അടി തെറ്റിയോരാനാ
പടകൂടാന്‍ പോരുമ്പോള്‍
കുഴലൂതി കേട്ടപ്പോ മരമായി പോയേ
ഗതികിട്ടാ പുലിയോ
കടികൂടാന്‍ പോവുമ്പോള്‍
നഖമെല്ലാം ഊരിപ്പോയ് പുലിവാലായേ

അറിയില്ല അറിയില്ല
എന്താണെന്നറിയില്ല
തെയ്യന്താര തെയ്യന്താര തെയ്യന്താരാ
തെയ്യന്താര തെയ്യന്താര തെയ്യന്താരാ
ജീവിതമെന്നും കയ്യാങ്കളിയോ
തെയ്യന്താരാ
നമ്മോടിന്നീ കയ്യാംകളി
ഇത് ചെയ്യണതാരാ...

ഉം ..പിടിയെല്ലാം മുറുകുന്നേ
കുടയെല്ലാം നിവരുന്നേ
അതിരില്ലാതളവില്ലാ സ്വപ്നം പോലെ
അതിരെല്ലാം മായാനായ്
മതിലെല്ലാം മറയാനായ്..
സ്വപ്നത്തെ സ്നേഹിക്കാം സ്വപ്നം കാണാം

അറിയില്ല ..അറിയില്ല
എങ്ങോട്ടെന്നറിയില്ല..
എത്തേണ്ടിടം എത്താനായ്
എവിടെക്കോ പോണോരെ
അവിടാരോ പറയുന്നേ
ഇവിടെത്താന്‍ പാടാണേ
തെയ്യന്താര തെയ്യന്താര തെയ്യന്താരാ
ജീവിതമെന്നും കയ്യാങ്കളിയോ
തെയ്യന്താര തെയ്യന്താര തെയ്യന്താരാ
നമ്മോടിന്നീ കയ്യാംകളി
ഇത് ചെയ്യണതാരാ...

Theyyamthara Official Video Song HD | Film Kadam Kadha | Vinay Fort | Joju George