സുറുമാ സുറുമാ പ്രണയം മയ്ക്കണ്ണെഴുതണ

സുറുമാ സുറുമാ
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ (2)

നിറമാ നിറമാ
മൈലാഞ്ചിക്കൈ നിറയേ
അന്തിച്ചുവപ്പിൻ നിറമാ
മിഴി നിറയേ ചിരി നിറയേ
പ്രിയനോടിഷ്ടം അവനെന്നോടിഷ്ടം
ഈ സുറുമാ സുറുമ സുറുമ സുറുമ
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ
സുറുമാ സുറുമാ

ധും ധനന ധും ധനന
ധും ധനന ധും ധനന

ഈ മിഴി കണ്ടപ്പോൾ നിനക്കെന്തു തോന്നി
കരിവണ്ടേ മിഴിവണ്ടേ
ഓമനക്കൈനിറയെ നീയെന്തു നൽകും
നീലനിലാ തിരുമാലി
കാണെ കാണാതെ കണ്ണോടി കണ്ണാ
മൊഞ്ചുള്ള മൊകറോടു കൊഞ്ചാനായി  തോന്നും
കൊഞ്ചാതേ കുഴയാൻ
ഏഴാം ബഹറിനു തേരേറിയെത്തുന്ന
പുതുമണവാളൻ
കൈകൊട്ടും താളത്തിൽ കാണാനിങ്ങെത്തുമ്പോൾ
അവനെന്തു തോന്നും
ഈ സുറുമാ സുറുമ സുറുമ സുറുമ
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ
സുറുമാ സുറുമാ ആഹാഹാ

മഞ്ചാടിമറുകുള്ള മൊഞ്ചത്തിമോൾക്ക്
മൈലാഞ്ചി കൈയിൽ മൈലാഞ്ചി
പച്ചിലപച്ചകുത്തി വിടരണു് കൈയിൽ
അന്തിവെട്ടം നല്ല ചുവപ്പുവെട്ടം
ചുറ്റും കൂടണ കളിത്തോഴിമാർക്ക്
കളിയാക്കാനവൾ കളിക്കുട്ടിയായി
വരവാണ്  വരവാണ്
പൂമണിമാരനും മറ്റു പത്താളും
കാണാൻ വരവാണ്
മട്ടിപ്പുകയുള്ളൊരറപ്പുരയിൽ വിരിയിരിപ്പാണ്
ഈ സുറുമാ

(സുറുമാ സുറുമാ  പ്രണയം)

സുറുമാ സുറുമാ
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ
നിറമാ നിറമാ
മൈലാഞ്ചിക്കൈ നിറയേ
അന്തിച്ചുവപ്പിൻ നിറമാ
മിഴി നിറയേ ചിരി നിറയേ
പ്രിയനോടിഷ്ടം അവനെന്നോടിഷ്ടം
ഈ സുറുമാ സുറുമ സുറുമ സുറുമ
പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ
സുറുമാ സുറുമാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Suruma suruma pranayam