അമ്മേ ദേവി
സുകേ സുഗുണസുലഭേ ശരണം
സാരസ രസഭരിതേ സുരവനിതേ
ജലകന്ധരസമ സുന്ദരരൂപേ
ജനനിയടിയനിനി അഭയം നീയേ
സദാ സുജന പരിപൂജിതയായ്
സാമജവരലയ വരസഞ്ചാരിണിയായ്
സകലഭുവനനിധി മൃദുലയകണമായ്
മരുവുമരുണമയ പാദം ശരണം
മഹാമഹിമ തഴുകീ ഗഗനം
സ്നേഹതരളതരമായ് സ്വരഗംഗ
കനവിലമൃതമയ ചന്ദ്രികയൊഴുകി
സുകൃതസലിലമായ് സുരഭീയാമം
ജപാകുസുമസമ ഭാസുരയായ്
സാമനിഗമസമ സാഗരമായ്
സിരകളലിയുമൊരു സ്വരജപലയമായ്
പ്രകൃതിയുണരുമിനി അമ്മേ ദേവീ
ഹരേ പ്രണയനിവൃതേ സുഭഗേ
ചന്ദനവരലസിതേ രതിമധുരേ
അമൃതനിധനനിഭ മദാലസ മധുപേ
കനവിലുണരുകെന്നമ്മേ ദേവീ
ശുഭേ സര്‍വനികൃതേ ജനനി
സോമചന്ദ്രവദനേ സ്വരലളിതേ
അമൃതകലിതവര സാഹസ ഭരിതേ
അമൃതവര്‍ഷ കമനീയാനന്ദേ
ദയാമകുട രുചിദേ ഗുണദേ
മന്ത്രകലിത സരസാരുണ വദനേ
കാമക്രോധമദ മത്സര രഹിതേ
അഭയമരുളുകമ്മേ ശ്രീമാതേ
(സ്വരങ്ങൾ ചേർത്തിട്ടില്ല)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Amme devi
Additional Info
Year:
1998
ഗാനശാഖ: