പൂമാനപ്പടിവാതിൽ

ആ....
പൂമാനപ്പടിവാതില്‍ പാതി
തുറന്നെത്തുന്നു
കണ്ണെഴുതിയ തിങ്കളും തോഴിമാരും
കറുകറെ കറുത്തൊരു രാവില്‍
ഉള്ളു വെളുവെളെ വെളുത്തവള്‍ വന്നു
അവളൊന്നു ചിരിച്ചു 
നാണത്തിന്‍ കളിച്ചെപ്പിൽ ഒളിപ്പിച്ച വെണ്മുത്തു ചിതറി
പൂമാനപ്പടിവാതില്‍ പാതി
തുറന്നെത്തുന്നു
കണ്ണെഴുതിയ തിങ്കളും തോഴിമാരും

അവളുറങ്ങാന്‍ താഴ്വാരം പട്ടുവിരിച്ചു
അവളണിയാന്‍ പൊന്നുരുക്കി പൂഞ്ചോല
അവളുടെ കൂടെപ്പാടുമ്പോള്‍ ഞാന്‍ ഗന്ധര്‍വന്‍
അണിഞ്ഞൊരുങ്ങുമ്പോളടിമുടി-
യവളൊരു ദേവസ്ത്രീ
പൂമാനപ്പടിവാതില്‍ പാതി
തുറന്നെത്തുന്നു
കണ്ണെഴുതിയ തിങ്കളും തോഴിമാരും

കാര്‍മുകിലിന്‍ മുടിയഴകില്‍ മുല്ലപ്പൂവ്
വിരൽതൊടുമ്പോള്‍ മണ്ണിനുപോലും രോമാഞ്ചം
ജന്മങ്ങളിലെ മധുരം തമ്മില്‍ നുകരാനായ്
അവളോടൊന്നിച്ചൊരായിരം രാവുകള്‍ പാര്‍ക്കാന്‍ മോഹം

പൂമാനപ്പടിവാതില്‍ പാതി
തുറന്നെത്തുന്നു
കണ്ണെഴുതിയ തിങ്കളും തോഴിമാരും
കറുകറെ കറുത്തൊരു രാവില്‍
ഉള്ളു വെളുവെളെ വെളുത്തവള്‍ വന്നു
അവളൊന്നു ചിരിച്ചു 
നാണത്തിന്‍ കളിച്ചെപ്പിൽ ഒളിപ്പിച്ച വെണ്മുത്തു ചിതറി
പൂമാനപ്പടിവാതില്‍ പാതി
തുറന്നെത്തുന്നു
കണ്ണെഴുതിയ തിങ്കളും തോഴിമാരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomanappadivathil

Additional Info

Year: 
1998

അനുബന്ധവർത്തമാനം